HomeGULFകുവൈറ്റിൽ ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് മരുഭൂമിയിൽ തള്ളിയ ഇന്ത്യൻ പൗരന്റെ വധശിക്ഷ അപ്പീൽ...

കുവൈറ്റിൽ ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് മരുഭൂമിയിൽ തള്ളിയ ഇന്ത്യൻ പൗരന്റെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു

spot_img

കുവൈറ്റ് സിറ്റി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ പൗരന് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ കുവൈറ്റ് അപ്പീൽ കോടതി ശരിവെച്ചു.

ജഡ്ജി സലാഹ് അൽ-ഹൂത്തി അധ്യക്ഷനായ അപ്പീൽ കോടതി ബെഞ്ചാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്.അംഘാരയിലെ ഒരു സ്ക്രാപ്പ് യാർഡിൽ നിന്ന് പ്രതി ഒരു ചുറ്റിക വാങ്ങിയതായും, തുടർന്ന് ഇത് ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായും കേസ് ഡയറി വ്യക്തമാക്കുന്നു. കൊലപാതകത്തിന് ശേഷം കുറ്റകൃത്യം മറച്ചുവെക്കുന്നതിനായി ഇയാൾ ഭാര്യയുടെ മൃതദേഹം വാഹനത്തിൽ കയറ്റി സാൽമി മരുഭൂമിയിൽ കൊണ്ടുപോയി തള്ളുകയായിരുന്നു.

പ്രതിക്കെതിരെ ആസൂത്രിത കൊലപാതക കുറ്റം ചുമത്തിയ പബ്ലിക് പ്രൊസിക്യൂഷൻ, നിയമത്തിലെ ഏറ്റവും കടുത്ത ശിക്ഷ തന്നെ ഇയാൾക്ക് നൽകണമെന്ന് കോടതിയിൽ ശക്തമായി വാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കോടതി നേരത്തെ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് ഇപ്പോൾ അപ്പീൽ കോടതിയും പൂർണ്ണമായി അംഗീകരിച്ചിരിക്കുന്നത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!