HomeGULFകുവൈറ്റിൽ ഔദ്യോഗിക ദുഃഖാചരണം; പതാകകൾ പകുതി താഴ്ത്തിക്കെട്ടും

കുവൈറ്റിൽ ഔദ്യോഗിക ദുഃഖാചരണം; പതാകകൾ പകുതി താഴ്ത്തിക്കെട്ടും

spot_img

കുവൈറ്റ് സിറ്റി: ഖത്തർ മുൻ അമീറും ഫാദർ അമീറുമായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ നിര്യാണത്തെ തുടർന്ന് കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ പ്രത്യേക ഉത്തരവനുസരിച്ച് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 2026 ജൂലൈ 12 ഞായറാഴ്ച മുതൽ നാല് ദിവസത്തേക്കാണ് രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി കുവൈറ്റിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും വിദേശങ്ങളിലുള്ള കുവൈറ്റ് എംബസികളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.പരേതനായ മുൻ അമീറിന്റെ ആത്മാവിന് സർവ്വശക്തനായ ദൈവം നിത്യശാന്തി നൽകി അനുഗ്രഹിക്കട്ടെയെന്നും, തന്റെ ജനതയ്ക്ക് വേണ്ടി അദ്ദേഹം ചെയ്ത മഹത്തായ സേവനങ്ങൾക്ക് അർഹമായ പ്രതിഫലം നൽകി സ്വർഗ്ഗതുല്യമായ പദവി നൽകി ആദരിക്കട്ടെയെന്നും അമീരി ദിവാൻ പുറപ്പെടുവിച്ച അനുശോചന സന്ദേശത്തിൽ പ്രാർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!