HomeGULFകുവൈറ്റിൽ തൊഴിൽ നിയമലംഘനക്കേസ്; തെളിവുകളുടെ അഭാവത്തിൽ തൊഴിലുടമയെ കുറ്റവിമുക്തനാക്കി കോടതി

കുവൈറ്റിൽ തൊഴിൽ നിയമലംഘനക്കേസ്; തെളിവുകളുടെ അഭാവത്തിൽ തൊഴിലുടമയെ കുറ്റവിമുക്തനാക്കി കോടതി

spot_img

കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഒരു തൊഴിലുടമയ്‌ക്കെതിരെ ഫയൽ ചെയ്ത കേസിൽ കുവൈറ്റ് മിസ്ഡിമീനർ അപ്പീൽ കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചു. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി തൊഴിലുടമയെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു.

യഥാർത്ഥത്തിൽ ആവശ്യമില്ലാതിരുന്നിട്ടും വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവന്ന് നിയമിച്ചുവെന്നതായിരുന്നു തൊഴിലുടമയ്‌ക്കെതിരെയുള്ള പ്രധാന ആരോപണം. 2010-ലെ ആറാം നമ്പർ തൊഴിൽ നിയമത്തിലെ (സ്വകാര്യ മേഖല) 2/10, 138 വകുപ്പുകൾ പ്രകാരം ഇത് നിയമലംഘനമാണ്. സ്ഥാപനത്തിന് കൃത്യമായ ഭൗതിക സാഹചര്യങ്ങളോ ഓഫീസോ ഇല്ലെന്നും എന്നാൽ രേഖകളിൽ തൊഴിലാളികളെ നിയമിച്ചതായി കാണിക്കുന്നുണ്ടെന്നുമുള്ള ഇൻസ്‌പെക്ഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ കേസെടുത്തിരുന്നത്.

എന്നാൽ, പ്രതിഭാഗം അഭിഭാഷകൻ മുഹമ്മദ് അൽ-ജാസിം കോടതിയിൽ സമർപ്പിച്ച വാദങ്ങളും തെളിവുകളും തൊഴിലുടമയുടെ നിരപരാധിത്വം തെളിയിക്കാൻ പര്യാപ്തമാണെന്ന് കോടതി വിലയിരുത്തി. കുറ്റകൃത്യം സ്ഥാപിക്കാൻ ആവശ്യമായ വ്യക്തമായ തെളിവുകൾ കേസ് ഫയലിലില്ലെന്ന് നിരീക്ഷിച്ച കോടതി, കീഴ്ക്കോടതിയുടെ വിധി നിയമപരമായി ശരിയാണെന്ന് വ്യക്തമാക്കി അപ്പീൽ തള്ളുകയായിരുന്നു. ഇതോടെ തൊഴിലുടമയെ കോടതി പൂർണ്ണമായും കുറ്റവിമുക്തനാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!