കുവൈത്ത് സിറ്റി : ആലപ്പുഴ സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു. ആലപ്പുഴ മാന്നാർ സ്വദേശി ജയപ്രകാശ് (52) ആണ് മരിച്ചത്. കുവൈറ്റിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ആശ ജയപ്രകാശ്, മക്കൾ: അനുജിത്ത്, അഞ്ജലി. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.