HomeGULFകുവൈറ്റ് ശത്രു ആക്രമണം നേരിടുന്നു; മിസൈൽ അവശിഷ്ടങ്ങളിൽ നിന്ന് അകലം പാലിക്കണം: കുവൈത്ത് പ്രതിരോധ മന്ത്രാലയം

കുവൈറ്റ് ശത്രു ആക്രമണം നേരിടുന്നു; മിസൈൽ അവശിഷ്ടങ്ങളിൽ നിന്ന് അകലം പാലിക്കണം: കുവൈത്ത് പ്രതിരോധ മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി, ജൂലൈ 14: ഇറാന്റെ ക്രിമിനൽ ആക്രമണത്തിന്റെ ഭാഗമായി രാജ്യത്തിനെതിരായ ശത്രു ആക്രമണങ്ങളെ കുവൈത്ത് സായുധസേന വിജയകരമായി പ്രതിരോധിച്ച് കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഒതൈബി അറിയിച്ചു.മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ, ഭാഗങ്ങൾ, അല്ലെങ്കിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ശേഷിപ്പുകൾ എന്നിവയുടെ സമീപത്തേക്ക് ആരും പോകരുതെന്നും അവ തൊടുകയോ ചിത്രമെടുക്കുകയോ ചെയ്യരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അത്തരം സ്ഥലങ്ങളുടെയോ അവശിഷ്ടങ്ങളുടെയോ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും, എന്തെങ്കിലും അവശിഷ്ടങ്ങൾ കണ്ടാൽ ഉടൻ തന്നെ 112 എന്ന അടിയന്തര നമ്പറിൽ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഉറപ്പാക്കുന്നതിനായി കുവൈത്ത് സായുധസേന ഉയർന്ന ജാഗ്രതയോടെയും പൂർണ സജ്ജതയോടെയും തങ്ങളുടെ ദൗത്യം കാര്യക്ഷമമായി തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!