HomeGULFകുവൈത്തിൽ ഒരാഴ്ചയ്ക്കിടെ 76 പിടികിട്ടാപ്പുള്ളികളും 37 താമസനിയമ ലംഘകരും പിടിയിൽ; വൻ സുരക്ഷാ പരിശോധനയുമായി പൊലീസ്

കുവൈത്തിൽ ഒരാഴ്ചയ്ക്കിടെ 76 പിടികിട്ടാപ്പുള്ളികളും 37 താമസനിയമ ലംഘകരും പിടിയിൽ; വൻ സുരക്ഷാ പരിശോധനയുമായി പൊലീസ്

spot_img

കുവൈത്ത്സിറ്റി: രാജ്യത്ത് സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസി പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ നൂറിലധികം പേർ പിടിയിലായി. ജൂലൈ 5 മുതൽ 11 വരെയുള്ള ഒരാഴ്ചത്തെ കണക്കുകൾ പ്രകാരം വിവിധ ക്രിമിനൽ കേസുകളിൽ കോടതി ശിക്ഷിച്ചവരും വാറണ്ടുള്ളവരുമായ 76 പിടികിട്ടാപ്പുള്ളികളെയും, താമസനിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്ന 37 വിദേശികളെയുമാണ് എമർജൻസി പോലീസ് അറസ്റ്റ് ചെയ്തത്.

ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രതിവാര സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധനാ കാലയളവിൽ വിവിധ കേസുകളിൽ പെട്ട് പോലീസ് തിരഞ്ഞിരുന്ന 17 വാഹനങ്ങളും പട്രോളിംഗ് സംഘം കസ്റ്റഡിയിലെടുത്തു.

ലഹരിമരുന്ന് കൈവശം വെച്ചതിനും വിൽപനയ്ക്ക് ശ്രമിച്ചതിനും ആറ് പേരെ പിടികൂടി തുടർനടപടികൾക്കായി ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് 1,473 ട്രാഫിക് പിഴകൾ ചുമത്തിയ ഉദ്യോഗസ്ഥർ, ഇതേ കാലയളവിൽ റോഡുകളിലുണ്ടായ 148 ട്രാഫിക് അപകടങ്ങളിൽ അടിയന്തര ഇടപെടലുകൾ നടത്തുകയും ചെയ്തു. നിയമലംഘകർക്കെതിരെ വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!