HomeGULFകുവൈത്തിൽ വരും മാസങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യത; അടിയന്തര തയ്യാറെടുപ്പുകൾ ശക്തമാക്കാൻ നിർദേശം

കുവൈത്തിൽ വരും മാസങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യത; അടിയന്തര തയ്യാറെടുപ്പുകൾ ശക്തമാക്കാൻ നിർദേശം

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി അധികൃതർ.മഴക്കാലത്ത് വെള്ളക്കെട്ടുകളും അടിയന്തര സാഹചര്യങ്ങളും നേരിടാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ പൂർണ സജ്ജമായിരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ഡോക്ടർ നൂറ അൽ മിഷാൻ നിർദേശിച്ചു.

മഴയും വെള്ളപ്പൊക്കവും നേരിടുന്നതിനുള്ള പ്രത്യേക സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മഴവെള്ളം ഒഴുക്കാനുള്ള ഡ്രെയിനേജ് സംവിധാനങ്ങൾ വൃത്തിയാക്കുന്നതിനും പമ്പിങ് സ്റ്റേഷനുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ മന്ത്രി വിലയിരുത്തി.

വെള്ളക്കെട്ടിന് സാധ്യതയുള്ള പ്രദേശങ്ങളിൽ അടിയന്തര ഇടപെടലുകൾ നടത്താൻ ആവശ്യമായ ജീവനക്കാരെയും ഉപകരണങ്ങളെയും സജ്ജമാക്കാനും നിർദേശം നൽകി.അതേസമയം, മഴക്കാലത്തെ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള പ്രവർത്തന പദ്ധതികൾ കുവൈത്ത് ഫയർഫോഴ്‌സും അവലോകനം ചെയ്തു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!