HomeGULFകുവൈത്തിൽ താമസവിലാസം വ്യാജമായി രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് ആശ്വാസം; നാല് വർഷത്തെ തടവുശിക്ഷ റദ്ദാക്കി...

കുവൈത്തിൽ താമസവിലാസം വ്യാജമായി രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് ആശ്വാസം; നാല് വർഷത്തെ തടവുശിക്ഷ റദ്ദാക്കി അപ്പീൽ കോടതി

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ (PACI) സംവിധാനത്തിൽ താമസവിലാസങ്ങൾ വ്യാജമായി രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയുടെ നാല് വർഷത്തെ കഠിനതടവ് അപ്പീൽ കോടതി റദ്ദാക്കി.ഔദ്യോഗിക രേഖയിൽ കൃത്രിമം നടത്തിയെന്ന കുറ്റത്തിന് ശിക്ഷ ഒഴിവാക്കിയ കോടതി, കമ്പ്യൂട്ടർ സംവിധാനത്തിൽ അനധികൃതമായി പ്രവേശിച്ചെന്ന കുറ്റത്തിൽ പ്രതിയെ വെറുതെവിട്ടു.

കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി എന്നീ കുറ്റങ്ങളിൽ നേരത്തെ ക്രിമിനൽ കോടതി നൽകിയിരുന്ന കുറ്റവിമുക്തി അപ്പീൽ കോടതിയും ശരിവച്ചു.നേരത്തെ ഔദ്യോഗിക രേഖയിൽ കൃത്രിമം നടത്തിയതിനും കമ്പ്യൂട്ടർ സംവിധാനത്തിൽ അനധികൃതമായി പ്രവേശിച്ചതിനുമാണ് ക്രിമിനൽ കോടതി പ്രതിക്ക് നാല് വർഷത്തെ കഠിനതടവ് വിധിച്ചിരുന്നത്.

എന്നാൽ പ്രതിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് അഭിഭാഷകൻ അബ്ദുൽ മുഹ്സിൻ അൽ ഖത്താൻ കോടതിയിൽ വാദിച്ചു.കള്ളപ്പണം വെളുപ്പിക്കാനുള്ള ക്രിമിനൽ ഉദ്ദേശ്യം തെളിയിക്കപ്പെട്ടിട്ടില്ലെന്നും കൈക്കൂലി വാങ്ങിയതിനോ സംഘടിത കുറ്റകൃത്യ സംഘത്തിൽ അംഗമായതിനോ വ്യക്തമായ തെളിവുകളില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.പ്രോസിക്യൂഷന് നൽകിയ മൊഴികളുടെ നിയമസാധുതയും അന്വേഷണ റിപ്പോർട്ടുകളുടെ വിശ്വാസ്യതയും പ്രതിഭാഗം ചോദ്യം ചെയ്തു.വാദങ്ങളും തെളിവുകളും പരിശോധിച്ച ശേഷമാണ് അപ്പീൽ കോടതി തടവുശിക്ഷ റദ്ദാക്കി പ്രതിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!