HomeGULFഊർജ്ജ ഉപഭോഗം കുറയ്ക്കണം; സഹേൽ ആപ്പ് വഴി ബോധവൽക്കരണ സന്ദേശങ്ങളുമായി മന്ത്രാലയം

ഊർജ്ജ ഉപഭോഗം കുറയ്ക്കണം; സഹേൽ ആപ്പ് വഴി ബോധവൽക്കരണ സന്ദേശങ്ങളുമായി മന്ത്രാലയം

spot_img

കുവൈറ്റ് സിറ്റി: വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിനും തടസ്സമില്ലാത്ത സേവനം എല്ലാവരിലും എത്തിക്കുന്നതിനുമായി ഊർജ്ജ ഉപഭോഗം യുക്തിസഹമായി നിയന്ത്രിക്കാൻ ആവശ്യപ്പെട്ട് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഉപഭോക്താക്കൾക്ക് ‘സഹേൽ’ ആപ്ലിക്കേഷൻ വഴി ബോധവൽക്കരണ സന്ദേശങ്ങൾ അയക്കുന്നത് തുടരുന്നു. ഇതിന്റെ ഭാഗമായി പ്രധാനപ്പെട്ട ചില നിർദ്ദേശങ്ങളാണ് അധികൃതർ ഉപഭോക്താക്കൾക്ക് മുന്നിൽ വെക്കുന്നത്. ആളില്ലാത്ത മുറികളിലെ എയർ കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെൽഷ്യസിലോ അതിനു മുകളിലോ ആയി ക്രമീകരിക്കുക എന്നതാണ് ഇതിൽ പ്രധാനം.

ആവശ്യമില്ലാത്ത ലൈറ്റുകളും മറ്റ് വൈദ്യുതോപകരണങ്ങളും പൂർണ്ണമായും ഓഫ് ചെയ്യാനും മന്ത്രാലയം ആവശ്യപ്പെടുന്നു. കൂടാതെ, പകൽ സമയങ്ങളിൽ വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള സമയമായ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള പീക്ക് അവറുകളിൽ കൂടുതൽ വൈദ്യുതി ആവശ്യമുള്ള വലിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!