HomeGULFഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ കുവൈത്തി പൗരന് 14 വർഷം തടവ്

ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ കുവൈത്തി പൗരന് 14 വർഷം തടവ്

spot_img

കുവൈത്ത്സിറ്റി: ഏഷ്യൻ ഗാർഹിക തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ കുവൈത്തി പൗരന് കോടതി 14 വർഷം തടവ് ശിക്ഷ വിധിച്ചതിനെ അപ്പീൽ കോടതി നിലനിർത്തി. കേസിന്റെ വിവരങ്ങൾ പ്രകാരം, പ്രതി ഗാർഹിക തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തുകയും പിന്നീട് സാദ് അൽ-അബ്ദുള്ളയിലെ സ്വന്തം വീട്ടുമുറ്റത്ത് മൃതദേഹം മറച്ച് വെക്കുകയും ചെയ്തതായി കണ്ടെത്തി.

കേസിൽ പ്രതിയെ സഹായിച്ചതിനും തെളിവുകൾ നശിപ്പിച്ചതിനും മൃതദേഹം മറയ്ക്കാൻ സഹായിച്ചതിനും പ്രതിയുടെ ഭാര്യക്കും സഹോദരനും പിതാവിനും ഓരോ വർഷം വീതം തടവ് ശിക്ഷയും കോടതി നിലനിർത്തി.ആദ്യത്തിൽ കാണാതായതായി റിപ്പോർട്ട് ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് സംശയാസ്പദമായ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റസമ്മതം രേഖപ്പെടുത്തിയതോടെ കുടുംബാംഗങ്ങളോടൊപ്പം വിചാരണ നടത്തി ശിക്ഷ വിധിക്കുകയായിരുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!