HomeGULFകുവൈറ്റിൽ ജനറൽ ഫയർ ഫോഴ്സിന്റെ ബോധവൽക്കരണം വൻ വിജയം; കഴിഞ്ഞവർഷം പ്രയോജനം ലഭിച്ചത് 2.88 ലക്ഷം...

കുവൈറ്റിൽ ജനറൽ ഫയർ ഫോഴ്സിന്റെ ബോധവൽക്കരണം വൻ വിജയം; കഴിഞ്ഞവർഷം പ്രയോജനം ലഭിച്ചത് 2.88 ലക്ഷം ആളുകൾക്ക്

spot_img

കുവൈത്ത്സിറ്റി: കുവൈറ്റ് ജനറൽ ഫയർ ഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ ഒരു വർഷത്തിനിടെ സംഘടിപ്പിച്ച തീപിടുത്ത പ്രതിരോധ ബോധവൽക്കരണ പരിപാടികൾ വൻ വിജയം. വിവിധ പൊതു-സ്വകാര്യ മേഖലകളെയും ജനവിഭാഗങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ തീവ്രമായ ക്യാമ്പെയ്നുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും 2,88,000 ആളുകൾക്ക് ഇതിന്റെ നേരിട്ടുള്ള പ്രയോജനം ലഭിച്ചതായി ഫയർ ഫോഴ്സ് അധികൃതർ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.

അഗ്നിബാധയുടെ തോത് കുറയ്ക്കുക, ഫയർ ഫോഴ്സ് സംഘം എത്തുന്നതിന് മുൻപ് തന്നെ പ്രാരംഭ ഘട്ടത്തിൽ തീപിടുത്തങ്ങളെ എങ്ങനെ കാര്യക്ഷമമായി നേരിടാം എന്നതിനെക്കുറിച്ച് ജനങ്ങളെ പ്രാപ്തരാക്കുക എന്നിവയായിരുന്നു ഈ ക്യാമ്പെയ്നിന്റെ പ്രധാന ലക്ഷ്യം. ഫയർ ഫോഴ്സ് പുറത്തുവിട്ട ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം പൊതു-സ്വകാര്യ മേഖലകളിലായി 154 ബോധവൽക്കരണ പ്രഭാഷണങ്ങളാണ് അധികൃതർ നടത്തിയത്. ഇതിന് പുറമേ പ്രമുഖ ഷോപ്പിംഗ് മാളുകൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ എക്സിബിഷനുകളും ഫീൽഡ് ക്യാമ്പെയ്നുകളും സംഘടിപ്പിച്ചു.ആകെ ഗുണഭോക്താക്കളായ 2.88 ലക്ഷം ആളുകളിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള 60,000-ത്തോളം വിദ്യാർത്ഥി-വിദ്യാർത്ഥിനികളും ഉൾപ്പെടുന്നു എന്നത് ഈ പദ്ധതിയുടെ വലിയ നേട്ടമാണ്. സമൂഹത്തിന്റെ അടിസ്ഥാന തൂണായ യുവതലമുറയിൽ സുരക്ഷാ സംസ്കാരവും പ്രതിരോധ ബോധവും ചെറുപ്രായത്തിൽ തന്നെ വളർത്തിയെടുക്കാൻ കഴിഞ്ഞത് വലിയൊരു ചുവടുവെപ്പായാണ് ഫയർ ഫോഴ്സ് വിലയിരുത്തുന്നത്.

കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും തീപിടുത്തമുണ്ടായാൽ പരിഭ്രാന്തരാകാതെ എങ്ങനെ പെരുമാറണം, ഫയർ ഫോഴ്സ് കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ട കൃത്യമായ രീതി, ഫയർ എക്സ്റ്റിംഗുഷറുകൾ (തീ അണയ്ക്കുന്നതിനുള്ള ഉപകരണങ്ങൾ) ശരിയായ രീതിയിൽ ഉപയോഗിക്കേണ്ട വിധം, സുരക്ഷിതമായി കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ട മാർഗ്ഗങ്ങൾ എന്നിവയിലാണ് ഈ ക്ലാസുകളിലൂടെ പ്രായോഗിക പരിശീലനം നൽകിയത്. ഇത്തരം പ്രതിരോധ മാർഗ്ഗങ്ങൾ ജനങ്ങൾ ശീലമാക്കുന്നത് ഭാവിയിൽ വലിയ തോതിലുള്ള ജീവഹാനിയും സാമ്പത്തിക നഷ്ടവും കുറയ്ക്കാൻ സഹായിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!