HomeGULFവ്യാജ ശമ്പള സർട്ടിഫിക്കറ്റ് നിർമ്മാണവും പണമിടപാടും: പ്രവാസി കുവൈറ്റിൽ അറസ്റ്റിൽ

വ്യാജ ശമ്പള സർട്ടിഫിക്കറ്റ് നിർമ്മാണവും പണമിടപാടും: പ്രവാസി കുവൈറ്റിൽ അറസ്റ്റിൽ

spot_img

കുവൈറ്റ് സിറ്റി: ഔദ്യോഗിക രേഖകളിൽ വ്യാജരേഖ ചമയ്ക്കുകയും അനധികൃതമായി സാമ്പത്തിക ഇടപാടുകൾ നടത്തിക്കൊടുക്കുകയും ചെയ്ത കേസിൽ 1992-ൽ ജനിച്ച ഈജിപ്ഷ്യൻ പ്രവാസിയെ ഫർവാനിയയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ശാമിയ ഇൻവെസ്റ്റിഗേഷൻ ഡിവിഷനാണ് പ്രതിയെ പിടികൂടിയത്. മന്ത്രാലയങ്ങൾ, സാമ്പത്തിക സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഇടപാടുകൾ നടത്തിക്കൊടുക്കാമെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ ഇയാൾ നൽകിയ പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

പ്രതിയെ സൂക്ഷ്മമായി നിരീക്ഷിച്ചു വന്ന അന്വേഷണ സംഘം, പോലീസിന്റെ രഹസ്യ ഏജന്റിന് പണത്തിന് പകരം വ്യാജ ശമ്പള സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നു. ഇയാൾ നടത്തിയ മറ്റ് തട്ടിപ്പുകളെക്കുറിച്ചും വ്യാജരേഖ ചമയ്ക്കലുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ ചോദ്യം ചെയ്യൽ തുടരുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!