HomeGULFഇസ്ലാമിക മൂല്യങ്ങൾക്ക് വിരുദ്ധമായ ഉൽപ്പന്നങ്ങൾ ശേഖരിച്ച സ്റ്റോർ അടച്ചുപൂട്ടി

ഇസ്ലാമിക മൂല്യങ്ങൾക്ക് വിരുദ്ധമായ ഉൽപ്പന്നങ്ങൾ ശേഖരിച്ച സ്റ്റോർ അടച്ചുപൂട്ടി

spot_img

കുവൈത്ത് സിറ്റി: പൊതുജന ക്രമത്തിനും ഇസ്ലാമിക ശരീഅത്ത് നിയമങ്ങൾക്കും വിരുദ്ധമായ 588 ഉൽപ്പന്നങ്ങൾ ശേഖരിച്ചുവെച്ചിരുന്ന കൂറ്റൻ സംഭരണകേന്ദ്രം വാണിജ്യ നിയന്ത്രണ വകുപ്പ് പിടിച്ചെടുത്തു. ക്യാപിറ്റൽ ഗവർണറേറ്റിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വാണിജ്യ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുമായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായായിരുന്നു ഈ നടപടി.

ചരക്കുകൾ, സേവനങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ വാണിജ്യ മേൽനോട്ടം സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതായി അധികൃതർ വ്യക്തമാക്കി.

2014-ലെ അഡ്മിനിസ്ട്രേറ്റീവ് തീരുമാനത്തിലെ ആർട്ടിക്കിൾ 10 ലെ ഒന്നും രണ്ടും വകുപ്പുകളുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളത്. പരിശോധനയെ തുടർന്ന് വെയർഹൗസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ പൂട്ടി മുദ്രവെക്കുകയും (Sealed) ഔദ്യോഗിക നിയമലംഘന റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷം തുടർനടപടികൾക്കായി കേസ് വാണിജ്യ പ്രോസിക്യൂഷന് കൈമാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!