HomeGULFകുവൈറ്റിൽ അഹ്മദി ഗവർണറേറ്റിൽ ഫയർ സേഫ്റ്റി പരിശോധന; മാനദണ്ഡങ്ങൾ പാലിക്കാത്ത 23 സ്ഥാപനങ്ങൾ പൂട്ടി

കുവൈറ്റിൽ അഹ്മദി ഗവർണറേറ്റിൽ ഫയർ സേഫ്റ്റി പരിശോധന; മാനദണ്ഡങ്ങൾ പാലിക്കാത്ത 23 സ്ഥാപനങ്ങൾ പൂട്ടി

spot_img

കുവൈത്ത് സിറ്റി: ഫയർ സേഫ്റ്റി മുൻകരുതൽ മാനദണ്ഡങ്ങൾ ലംഘിച്ച കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെ അഹ്മദി ഗവർണറേറ്റിൽ ജനറൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ കർശന പരിശോധന. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് 23 സ്ഥാപനങ്ങൾ അധികൃതർ അടിയന്തരമായി അടച്ചുപൂട്ടി.

ജനറൽ ഫയർ ഫോഴ്സിന്റെ സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത മറ്റ് 106 സ്ഥാപനങ്ങൾക്ക് പരിശോധനയുടെ ഭാഗമായി നോട്ടീസും ഔദ്യോഗിക മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും തീപിടുത്ത സാധ്യതകൾ ഒഴിവാക്കുന്നതിനുമുള്ള കർശന പരിശോധനകൾ വിവിധ ഗവർണറേറ്റുകളിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!