കുവൈത്ത് സിറ്റി: രാജ്യത്ത് ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന മോട്ടോർസൈക്കിളുകൾ ലക്ഷ്യമിട്ട് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന. ഗതാഗത നിയമങ്ങൾ ലംഘിച്ച നിരവധി ഡെലിവറി ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും പ്രിവന്റീവ് ഡിറ്റൻഷനിലേക്ക് മാറ്റുകയും ചെയ്തു. നിയമലംഘനം നടത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് ഇംപൗണ്ട് ഗാരേജിലേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി. നാടുകടത്തൽ നടപടികൾക്ക് അർഹരായവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും തെറ്റായ ഡ്രൈവിംഗ് രീതികൾ തടയുന്നതിനുമുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ കാമ്പെയ്ൻ എന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഡെലിവറി മോട്ടോർസൈക്ലുകളുടെ ഗതാഗത നിയമലംഘനങ്ങൾ ട്രാഫിക് പട്രോൾ സംഘം കർശനമായി നിരീക്ഷിച്ചുവരുന്നുണ്ട്.
പ്രധാന നിയമലംഘനങ്ങൾ:റോഡിന്റെ വലതുവശത്ത് തന്നെ സഞ്ചരിക്കണമെന്ന നിയമം പാലിക്കാതിരിക്കുക.ഓവർടേക്കിംഗ് നിയമങ്ങളുടെ ലംഘനം.വാഹനങ്ങൾക്കിടയിലൂടെയുള്ള അപകടകരമായ രീതിയിലുള്ള സഞ്ചാരം.നടപ്പാതകളിലൂടെ വാഹനം ഓടിക്കുക.ഡെലിവറി ബോക്സുകളിൽ കൃത്യമായ ലൈറ്റുകൾ സ്ഥാപിക്കാതിരിക്കുക.റിഫ്ലക്ടീവ് വെസ്റ്റുകൾ ധരിക്കാതിരിക്കുക.
റോഡ് ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെലിവറി മോട്ടോർസൈക്ലുകൾക്കായുള്ള പരിശോധനകൾ കർശനമായി തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഗതാഗത നിയമങ്ങളും നിബന്ധനകളും കർശനമായി പാലിക്കാൻ മോട്ടോർസൈക്ലിങ് ഡ്രൈവർമാരും ബന്ധപ്പെട്ട കമ്പനികളും തയ്യാറാകണമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.



