HomeGULFകുവൈത്തിൽ വ്യാഴാഴ്ച മുതൽ രാത്രികാല തണുപ്പ് അനുഭവപ്പെടും; മഴയ്ക്കും സാധ്യത

കുവൈത്തിൽ വ്യാഴാഴ്ച മുതൽ രാത്രികാല തണുപ്പ് അനുഭവപ്പെടും; മഴയ്ക്കും സാധ്യത

spot_img

കുവൈത്ത്:കുവൈത്തിൽ ഒക്ടോബർ 29 വ്യാഴാഴ്ച മുതൽ രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായുള്ള ‘വസം’ സീസണിലെ രണ്ടാം ഘട്ടമായ ‘അൽ സമാക്’ ഒക്ടോബർ 29ന് ആരംഭിക്കും. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ രാത്രികാല താപനില കുറയുകയും തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.

പുലർച്ചെ സൂര്യോദയ സമയത്ത് കാറ്റിൽ ഈർപ്പം വർധിക്കുന്നതും രാത്രിയുടെ ദൈർഘ്യം കൂടുന്നതും ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളാണ്. രാവിലെ വെള്ളത്തിന് തണുപ്പ് അനുഭവപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.ഈ കാലയളവിൽ മഴ ലഭിക്കാനുള്ള സാധ്യതയും വർധിക്കും. സൂര്യാസ്തമയം നേരത്തെയാകുന്നതിനൊപ്പം രാത്രിയുടെ ദൈർഘ്യവും ക്രമേണ വർധിക്കും.

വർഷത്തിലെ ഏറ്റവും നേരത്തെയുള്ള ളുഹർ നമസ്കാര സമയവും ഈ ഘട്ടത്തിലാണെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.സൂര്യോദയം, സൂര്യാസ്തമയം, നമസ്കാര സമയം എന്നിവയിലെ മാറ്റങ്ങൾ അറിയാൻ അൽ ഉജൈരി ആപ്പ് ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.വേനൽച്ചൂടിൽ നിന്ന് തണുപ്പുകാലത്തിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന ഘട്ടമായാണ് ഈ കാലയളവിനെ കണക്കാക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!