കുവൈത്ത് സിറ്റി: ലോക്ഭവനില്‍ മാംസാഹാരം പാകം ചെയ്യരുതെന്ന കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ അറിയിപ്പില്‍ പ്രതിഷേധിച്ച് ഇന്‍കാസ് കുവൈത്ത്.ഇന്നുമുതല്‍ മുതല്‍ ലോക്ഭവന്റെ അടുക്കളയില്‍ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്നാണ് ഗവര്‍ണര്‍ സ്ഥാനമേറ്റെടുക്കും മുന്‍പേ നല്‍കിയിരിക്കുന്ന നിര്‍ദേശം.
ചുമതലയേറ്റെടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ, കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കാതെസംഘപരിപാവിന്റെ അജണ്ട നടപാക്കാനുള്ള നീക്കം അപലപനീയമാണന്ന് ഇന്‍കാസ് കുവൈത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി.വിഷയത്തില്‍ ,രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ രംഗത്തെത്തിയിട്ടുണ്ട്. ലോക്ഭവനില്‍ വെജിറ്റേറിയന്‍ ആകണമെന്ന തിട്ടൂരം കടന്ന കൈയ്യായിപ്പോയെന്ന് കെ.സി. വേണുഗോപാല്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.



