HomeGULFശമ്പള വിതരണവുമായി ബന്ധപ്പെട്ട് 8,849 കമ്പനി ഫയലുകൾ മരവിപ്പിച്ചു; വിശദാംശങ്ങൾ പുറത്തുവിട്ട് മാൻപവർ അതോറിറ്റി

ശമ്പള വിതരണവുമായി ബന്ധപ്പെട്ട് 8,849 കമ്പനി ഫയലുകൾ മരവിപ്പിച്ചു; വിശദാംശങ്ങൾ പുറത്തുവിട്ട് മാൻപവർ അതോറിറ്റി

spot_img

കുവൈത്ത് സിറ്റി: ജീവനക്കാരുടെ ശമ്പള വിതരണത്തിലെ വീഴ്ചകളെ തുടർന്ന് രാജ്യത്ത് 8,849 തൊഴിലുടമകളുടെ ഫയലുകൾ തടഞ്ഞുവെച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. അഞ്ചോ അതിലധികമോ തൊഴിലാളികളുള്ള 48,408 കമ്പനി ഫയലുകളിൽ 39,559 എണ്ണം മാത്രമാണ് നിലവിൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നത്.

മാൻപവർ അതോറിറ്റിയുടെ വേജ് പേയ്മെന്റ് മോണിറ്ററിംഗ് സിസ്റ്റത്തിൽ ആകെ 1,00,252 ഫയലുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ അഞ്ചിൽ താഴെ ജീവനക്കാരുള്ള 51,844 ഫയലുകളും അഞ്ചോ അതിലധികമോ തൊഴിലാളികളുള്ള 48,408 ഫയലുകളും ഉൾപ്പെടുന്നു.അതോടൊപ്പം, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തുക കുറയ്ക്കുന്നതിന് അനുയോജ്യമായ 13 കാരണങ്ങളും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളമില്ലാത്ത അവധികൾ (തദ്ദേശീയമായോ വിദേശത്തോ ഉള്ളവ), ശിശുസംരക്ഷണ അവധികൾ, രോഗാവധികൾ, ഭാഗികമായി ശമ്പളം ലഭിക്കുന്ന അവധികൾ, ജോലിയിൽ നിന്നുള്ള സസ്പെൻഷൻ, അനുമതിയില്ലാതെ ജോലിസ്ഥലത്തുനിന്ന് വിട്ടുനിൽക്കുക, ജോലി ചെയ്യാൻ വിസമ്മതിക്കുക, ജോലിക്ക് ഹാജരാകാതിരിക്കുക തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ.

ശമ്പളത്തിൽ നിന്ന് പണം പിടിക്കുമ്പോൾ കൃത്യമായ നിയമസാധുതയും തെളിവുകളും ഹാജരാക്കണമെന്ന് പുതിയ നിയമത്തിൽ കർശനമായി നിർദ്ദേശിക്കുന്നു. തൊഴിലാളിയുടെ പ്രതിമാസ ശമ്പളത്തിന്റെ പരമാവധി 25 ശതമാനം മാത്രമേ ഇത്തരത്തിൽ കുറയ്ക്കാൻ പാടൊള്ളൂ. ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനുള്ള കാരണങ്ങൾ തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ ഇതിനായി നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!