തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (TRASSK) വനിതാവേദിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ‘Move, Groove & Glow – Zumba + Gathering’ എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. സ്ത്രീകളുടെ ആരോഗ്യവും മാനസികോല്ലാസവും സൗഹൃദവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വനിതാവേദി അംഗങ്ങൾ ആവേശപൂർവം പങ്കെടുത്തു.
സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ നടന്ന Zumba സെഷൻ പരിപാടിക്ക് കൂടുതൽ ഉന്മേഷം പകർന്നു. തിരക്കേറിയ ജീവിതത്തിനിടയിൽ സ്ത്രീകൾക്ക് സന്തോഷത്തോടെ ഒത്തുചേരാനും പരസ്പര സൗഹൃദം ശക്തിപ്പെടുത്താനും അവസരമൊരുക്കുന്നതായിരുന്നു സംഗമം.സ്ത്രീകളെ ഒരുമിപ്പിക്കുകയും അവരുടെ ആരോഗ്യത്തിനും സന്തോഷത്തിനും പ്രാധാന്യം നൽകുകയും ചെയ്യുന്ന ഇത്തരം കൂട്ടായ്മകൾ വനിതാവേദിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്ന് അഭിപ്രായപ്പെട്ടു.
പരിപാടിയുടെ വിജയത്തിനായി സഹകരിച്ച Renegades Dance Academy-ക്കും സ്പോൺസർമാരായ DocuWala, Beauty Fact Ladies Salon എന്നിവർക്കും വാർഷിക സ്പോൺസറായ Al Mulla Exchange-നും TRASSK വനിതാവേദി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
TRASSK പ്രസിഡന്റ് ശ്രീ. രാജേഷ് ചിന്നൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. വനിതാവേദി ജനറൽ കൺവീനർ ശ്രീമതി വിജിത രതീഷ്, സെക്രട്ടറി ശ്രീമതി സുബൈദ ഷാജഹാൻ, ജോയിന്റ് സെക്രട്ടറി ശ്രീമതി ക്രിസ്റ്റൽ മഞ്ജളി, TRASSK ട്രഷറർ ശ്രീ.മനോജ് കുരുംബയിൽ , ജോയിന്റ് ട്രഷറർ ശ്രീ. ജിൽ ചിന്നൻ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.TRASSK ഭാരവാഹികളുടെയും വനിതാവേദി പ്രവർത്തകരുടെയും കൂട്ടായ പരിശ്രമവും അംഗങ്ങളുടെ സജീവ പങ്കാളിത്തവും പരിപാടിയെ വിജയകരമാക്കി.



