വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജിസിസി രാജ്യങ്ങളിലെ മദ്രസകളിൽ നടത്തിയ അഞ്ചാം ക്ലാസ് പൊതു പരീക്ഷയിൽ ഫഹാഹീൽ ഇസ്ലാഹീ മദ്റസയിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനം നടത്തി.
മുസ്തഫ സഖാഫി യുടെ അധ്യക്ഷതയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽമദ്റസ അധ്യാപകൻ അൻവർ കാളികാവ് സ്വാഗതം പറഞ്ഞു,കുടുംബ ജീവിതം നന്മയുള്ളതാക്കാം എന്ന വിഷയത്തിൽ അബ്ദുൽ മജീദ് മദനി പ്രഭാഷണം നടത്തി.തൻവീർ,കെസി മുഹമ്മദ് നജീബ് എന്നിവർ അവാർഡ് ദാനത്തിന് നേതൃത്വം കൊടുത്തു. മദ്റസ പി ടി എ പ്രസിഡണ്ട് സിറാജ് കാലടി നന്ദി പറഞ്ഞു .



