മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ചൈനീസ് ബിസിനസ്മാന്‍ ഷോങ് ഷന്‍ഷാനെ തെരഞ്ഞെടുത്തു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഷോങ്ങിന്റെ നേട്ടം.ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം 2020ല്‍ ഷോങ്ങിന്റെ മൊത്തം ആസ്തി 70.9 ബില്യൺ ഡോളർ ഉയർന്ന് 77.8 ബില്യൺ ഡോളറിലെത്തി. അതായത് 56000 കോടി രൂപ. ഈ വര്‍ഷം മാത്രം ഏഴ് ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് ഇദ്ദേഹത്തിന്റെ ആസ്തിയില്‍ ഉണ്ടായത്.കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ പങ്കാളികളായ മരുന്ന് കമ്പനിയായ ബീജിംഗ് വാണ്ടായ് ബയോളജിക്കൽ ഫാർമസി എന്റർപ്രൈസ് കോർപറേഷൻ, കുപ്പിവെള്ള നിർമ്മാതാക്കളായ നോങ്‌ഫു സ്പ്രിംഗ് എന്നിവയാണ് ഷോങ് ഷന്‍ഷാന്റെ രണ്ട് ബിസിനസ് സംരംഭങ്ങൾ. അടുത്തിടെ ഈ ബിസിനസ് സംരംഭങ്ങള്‍ ആഗോള വിപണിയില്‍ വന്‍കുതിച്ചു ചാട്ടമാണ് കാഴ്ചവെച്ചത്.നോങ്‌ഫുവിന്റെ ഓഹരികൾ 155 ശതമാനമായും വാണ്ടായിയുടേത് 2,000 ശതമാനമായും ഉയർന്നത്. ചൈനയ്ക്ക് പുറത്ത് അത്രയധികം അറിയപ്പെടാത്ത ഷാങ് പ്രാദേശികമായി ലോണ്‍ വോള്‍ഫ് അഥവാ ഒറ്റപ്പെട്ട ചെന്നായ എന്നാണ് അറിയപ്പെടുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?