കിൻഡിൽ, ഓഡിബിൾ പ്ലാറ്റ്‌ഫോമുകളിൽ പുതിയ ഫീച്ചറുകളുമായി ആമസോൺ

  • 21/04/2021

ആമസോൺ കിൻഡിൽ, ആമസോൺ ഓഡിബിൾ പ്ലാറ്റ്‌ഫോമുകളിൽ പുതിയ ഫീച്ചറുകൾ എത്തിയിരക്കുന്നു. ഇനി മുതൽ ആമസോൺ കിൻഡിൽ ഉപയോക്താക്കൾക്ക് അവർ നിലവിൽ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം ലോക്ക് സ്‌ക്രീനായി ഉപയോഗിക്കാൻ സാധിക്കും. ആമസോൺ ഓഡിബിൾ ഉപയോഗിക്കുന്നവർക്ക് ഇനി തങ്ങളുടെ ഡിവൈസുകളിലെ വെബ് ബ്രൗസറുകൾ ഉപയോഗിക്കാതെ ഓഡിബിൾ ഐഒഎസ് ആപ്പിൽനിന്ന് നേരിട്ട് പുതിയ ഓഡിയോബുക്കുകൾ വാങ്ങാമെന്നാണ് റിപ്പോർട്ട്.

ഇനി മുതൽ കിൻഡിൽ (എട്ട്, പത്ത് തലമുറ), കിൻഡിൽ പേപ്പർവൈറ്റ് (ഏഴ്, പത്ത് തലമുറ), കിൻഡിൽ ഒയാസിസ് (എട്ട്, ഒമ്ബത്, പത്ത് തലമുറ), കിൻഡിൽ വോയേജ് (ഏഴാം തലമുറ) ഉപയോക്താക്കൾക്ക് വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം ലോക്ക് സ്‌ക്രീനായി ഉപയോഗിക്കാൻ സാധിക്കുമെന്ന് ആമസോൺ അറിയിച്ചു.

ഓഡിബിൾ ഐഒഎസ് ആപ്പിൽനിന്ന് നേരിട്ട് പുതിയ ഓഡിയോബുക്കുകൾ തങ്ങളുടെ ഡിവൈസുകളിലെ വെബ് ബ്രൗസറുകൾ ഉപയോഗിക്കാതെ വാങ്ങാൻ കഴിയുന്നതാണ് ആമസോൺ ഓഡിബിൾ പ്ലാറ്റ്‌ഫോമിലെ പുതിയ സവിശേഷത. കൂടാതെ, ഇനി ഓഡിയോ ക്രെഡിറ്റുകൾ നേരിട്ട് ആപ്പിനകത്തു തന്നെ ഉപയോഗിക്കാൻ കഴിയും. അതേസമയം, ആപ്പിൽനിന്ന് നേരിട്ട് അധിക ക്രെഡിറ്റുകൾ വാങ്ങുന്നതിനും സബ്‌സ്‌ക്രിപ്ഷനുകൾക്കും ഇപ്പോഴും സാധിക്കില്ല എന്നാണ് റിപ്പോർട്ട്.

Related Articles