റൊണാള്‍ഡോ കുപ്പിയെടുത്ത് മാറ്റി; കൊക്കോ കോളയ്ക്ക് നഷ്ടം 400 കോടി രൂപ

  • 16/06/2021

ഇതിഹാസ ഫുട്‌ബോള്‍ താരം റൊണാള്‍ഡോയുടെ ഒറ്റ കയ്യാംഗ്യത്തില്‍ 4 ബില്യണ്‍ ഡോളര്‍ ഒലിച്ചു പോയത് കണ്ട് ഞെട്ടിയിരിക്കുകയാണ് കൊക്കോകോള കമ്ബനി.യൂറോ കപ്പിനിടെയുള്ള വാര്‍ത്താസമ്മേളനത്തിലാണ് സംഭവം. വാര്‍ത്തസമ്മേളത്തിനിടെ യുറോ കപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായ കൊക്കോ കോളയുടെ കുപ്പികള്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോ എടുത്തുമാറ്റിയത് ഓഹരിവിപണിയില്‍ കമ്പനിക്ക് വന്‍ തിരിച്ചടിയായി. ഓഹരിമൂല്യത്തില്‍ 1.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

തിങ്കളാഴ്ച യൂറോപ്പില്‍ വ്യാപാരം തുടങ്ങുമ്പോള്‍ കൊക്കോ കോള ഓഹരി ഒന്നിന് 56.1 ഡോളറായിരുന്നു വില. എന്നാല്‍ റോണാള്‍ഡോയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞതോടെ അത് 55.2 ഡോളറായി കുറഞ്ഞു. ഓഹരി വിലയില്‍ ഉണ്ടായ ഈ 1.6 ശതമാനം ഇടിവ് മൊത്തത്തില്‍ നാനൂറ്‌കോടി ഡോളറിന്റെ(4 ബില്യണ്‍) നഷ്ടമാണ് കൊക്കോ കോളയുടെ വിപണിമൂല്യത്തില്‍ ഉണ്ടാക്കിയത്.അതായത് മൊത്തം മൂല്യം 242 ബില്യണ്‍ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളര്‍ ആയി കുറഞ്ഞു. 

കൊക്കക്കോളയോ യുവേഫയോ റൊണാള്‍ഡോയുടെ പ്രവൃത്തിയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 1988 മുതല്‍ യൂറോപ്യന്‍ ചാമ്ബ്യന്‍ഷിപ്പില്‍ സ്‌പോണ്‍സറായി പങ്കാളിയായ കൊക്കകോളക്ക് എന്തായാലും വലിയ തിരിച്ചടിയാണ് ക്രിസ്റ്റ്യാനോയുടെ ചെയ്തിയിലൂടെ ഉണ്ടായത്.

Related Articles