കോവിൻ പോർട്ടലിന് വേണ്ടി 20 രാജ്യങ്ങൾ താൽപര്യം അറിയിച്ചെന്ന് ബിജെപി ഐടി സെൽ മേധാവി

  • 22/06/2021

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വാക്‌സിൻ രജിസ്ട്രേഷന് വേണ്ടിയുള്ള ഏകീകൃത സംവിധാനമായ കോവിൻ പോർട്ടലിനു വേണ്ടി 20 രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ.

“കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സംഘവും കോവിൻ പോർട്ടലിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ 20 രാജ്യങ്ങളാണ് വാക്‌സിൻ വിതരണത്തിനായി കോവിൻ പോർട്ടലിൽ താൽപര്യം അറിയിച്ച്‌ രംഗത്തെത്തിയത്. “- അമിത് മാളവ്യ അഭിപ്രായപ്പെട്ടു .

കേന്ദ്ര ആരോഗ്യമന്ത്രാലയം, കേന്ദ്ര വിദേശകാര്യമന്ത്രാലയം എന്നിവർ ചേർന്ന് ജൂൺ 30ന് കോവിൻ ഗ്ലോബൽ കോൺഫറൻസ് സംഘടിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് വിവരം. കോൺഫറൻസിൽ 20 രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ പങ്കെടുക്കും. യുഎഇ, മെക്‌സിക്കോ, ഇറാഖ് വിയറ്റ്‌നാം, പെറു, തുടങ്ങിയ രാജ്യങ്ങൾ കോവിൻ പോർട്ടലിന്റെ സാങ്കേതികത സ്വീകരിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചതായാണ് അമിത് മാളവ്യ ചൂണ്ടിക്കാട്ടുന്നത്.

Related Articles