കല്പന ചൗളയ്ക്കും സുനിത വില്ല്യംസിനും ശേഷം മൂന്നാമത്തെ ഇന്ത്യൻ വനിത ഇന്ന് ബഹിരാകാശത്തേയ്ക്ക്

  • 11/07/2021

വാഷിംഗ്ട്ടൺ: കല്പന ചൗളയ്ക്കും സുനിത വില്ല്യംസിനും ശേഷം മൂന്നാമത്തെ ഇന്ത്യൻ വനിത ഇന്ന് ബഹിരാകാശത്തേയ്ക്ക് യാത്ര തിരിക്കും. ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന തെലുങ്കാന സ്വദേശി സിരിഷ ബാൻഡ്‌ലയാണ് ഇന്ന് ബഹിരാകാശത്തേയ്ക്ക് പറക്കുന്നത്.

ആന്ധ്രയിലെ ഗുണ്ടൂരിൽ ജനിച്ച സിരിഷ വെർജിൻ ഗാലാക്ടിക് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥയാണ്. ബഹിരാകാശ യാത്രയിൽ കമ്പനിയിൽ പ്രധാന സ്ഥാനങ്ങളിലുള്ളവരേയും ഒപ്പം കൂട്ടാൻ റിച്ചഡ് തീരുമാനിച്ചപ്പോഴാണ് സിരിഷയ്ക്കും ബഹിരാകാശത്തേയ്ക്ക് നറുക്ക് വീണത്.

വെർജിൻ ഗാലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസനുൾപ്പെടെയുള്ള ആറംഗ ബഹിരാകാശ യാത്ര സംഘത്തിലാണ് സരിഷയും ഉൾപ്പെട്ടിരിക്കുന്നത്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6:30 നാണ് ഇവർ യാത്രതിരിക്കുന്നത്. യുഎസിലെ ന്യൂ മെക്‌സിക്കോയിലുള്ള സ്‌പേസ് പോർട്ട് അമേരിക്കൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് സംഘം യാത്ര തുടങ്ങുന്നത്.

വെർജിൻ ഗാലാക്റ്റിക്കിന്റെ സ്‌പേസ് പ്ലെയിനായ വിഎസ്‌എസ് യൂണിറ്റിലാണ് സഞ്ചാരം. ഭൗമോപരിതലത്തിൽ നിന്നും 300,000 കിലോമീറ്റർ വരെ ഈ സ്‌പേസ് പ്ലെയിൻ ഉയരും. ഈ ഘട്ടത്തിൽ യാത്രക്കാർ ഭാരമില്ലാത്ത അവസ്ഥയിലെത്തും ടേക്ക് ഓഫ് മുതൽ തിരിച്ചിറക്കം വരെ ഒരു മണിക്കൂർ സമയമെടുക്കുമെന്നാണ് കണക്കുകൂട്ടൽ .

Related Articles