ഈ മൊബൈലുകളില്‍ ഇനി മുതല്‍ വാട്സ്‌ആപ്പ് പ്രവര്‍ത്തിക്കുന്നത് നിര്‍ത്തും

  • 07/09/2021


വാട്ട്‌സ്‌ആപ്പ് നിരവധി മൊബൈലുകളില്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുമെന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. നിരോധന പട്ടികയില്‍ നിങ്ങളുടെ അക്കൗണ്ടും ഉണ്ടോ എന്ന് പരിശോധിക്കാന്‍ തിരക്കുകൂട്ടേണ്ട. എങ്കിലും വാട്ട്‌സ്‌ആപ്പ് നിരോധനം ഏര്‍പ്പെടുത്തുന്നതിന് പരിമിതമായ സമയം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ എന്നും റിപ്പോര്‍ട്ട്‌ ഉണ്ട്.

കുടുംബം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, മേലധികാരികള്‍ എന്നിവരുമായി ആശയവിനിമയം നടത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗങ്ങളിലൊന്നായി വാട്ട്‌സ്‌ആപ്പ് മാറിയെന്ന വസ്തുത നിഷേധിക്കാനാവില്ല. കാരണം ഇന്ന് എല്ലാവരും കൂടുതലായി ഉപയോഗിക്കുന്ന ഒരു സോഷ്യല്‍ മീഡിയ ആണ് വാട്സ്‌ആപ്പ്. വ്യക്തിഗത, ദേശീയ, ആഗോള അടിയന്തിര സാഹചര്യങ്ങളില്‍ പോലും ഇത് ഒരു നിര്‍ണായക സഹായമായി നിന്നിട്ടുമുണ്ട്. അതുപോലെ, വാട്ട്‌സ്‌ആപ്പ് സേവനത്തിലെ ഏത് തടസ്സവും പല തരത്തില്‍ വളരെ വിഷമമുണ്ടാക്കും. അതെ, പഴയ സ്മാര്‍ട്ട്‌ഫോണുകളുടെ വാട്ട്‌സ്‌ആപ്പ് നിരോധനത്തിന് ശേഷം, ഈ ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റുകള്‍ കാണാന്‍ കഴിയില്ല എന്ന വസ്തുത കൂടി ഉണ്ട്.

വാസ്തവത്തില്‍, പല ഉപയോക്താക്കള്‍ക്കും ഉടന്‍ തന്നെ വാട്ട്‌സ്‌ആപ്പ് അക്കൗണ്ടുകളിലേക്കുള്ള ആക്സസ് നഷ്ടപ്പെടും. വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് തുടര്‍നടപടി എടുക്കാന്‍ വളരെ കുറച്ച്‌ സമയം മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നതാണ് ഇതിന്റെ പ്രശ്നം. വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ അവരുടെ കണക്ഷന്‍ നഷ്ടപ്പെടും എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ദ്രുതഗതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ഇപ്പോഴത്തെ നടപടിപ്രകാരം 40 ലധികം മൊബൈല്‍ ഫോണുകളുണ്ട്, അതില്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തിക്കുന്നത് നിര്‍ത്താനാണ് നോക്കുന്നത്. രണ്ട് പ്ലാറ്റ്ഫോമുകളിലും പ്രവര്‍ത്തിക്കുന്ന അപ്ലിക്കേഷനുകള്‍ക്ക് ഇത് ബാധകമാണ്. അതായത്, ആപ്പിള്‍ iOS, ആന്‍ഡ്രോയ്ഡ് എന്നിവയിലാണ് ഇത് ബാധിക്കുന്നത്. ആന്‍ഡ്രോയ്ഡ് 4.0.4, പഴയ വേരിയന്റുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വാട്ട്‌സ്‌ആപ്പ് പിന്തുണ ലഭിക്കുന്നത് നിര്‍ത്തും. ആപ്പിളിന്റെ കാര്യം വരുമ്ബോള്‍, iOS 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും നിര്‍ത്തലാക്കും.

ഈ വെര്‍ച്വല്‍ വാട്ട്‌സ്‌ആപ്പ് നിരോധനം ബാധിക്കുന്ന മൊബൈലുകളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു

സാംസങ് ഗാലസി എസ്33 മിനി, ട്രെന്‍ഡ് II, ട്രെന്‍ഡ് ലൈറ്റ്, കോര്‍, Ace 2
LG Optimus F7, F5, L3 II Dual, F7 II, F5 II
സോണി എക്സ്പീരിയ
ഹുവാവേ അസെന്‍ഡ് മേറ്റ്, അസെന്‍ഡ് ഡി 2
ആപ്പിള്‍ ഐഫോണ്‍ SE, 6S, 6S പ്ലസ്
വാട്ട്‌സ്‌ആപ്പ് നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയും കൂടുതല്‍ ലോഞ്ച് ചെയ്യാന്‍ ലക്ഷ്യമിടുകയും ചെയ്യുമ്ബോള്‍, ഈ പഴയ ഫോണുകള്‍ കാലഹരണപ്പെടും, അതിനാല്‍, ആപ്പ് ശരിയായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. കൂടാതെ, ഈ ഫോണുകള്‍ക്ക് ശരിയായ സുരക്ഷയോ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സൗകര്യമോ നല്‍കാന്‍ വാട്ട്‌സ്‌ആപ്പിന് കഴിഞ്ഞേക്കില്ല.

Related Articles