ബാക്ക് അപ്പ് ചെയ്യുന്ന ചാറ്റുകളും വാട്‌സാപ്പില്‍ ഇനി സുരക്ഷിതം; സമ്പൂർണ എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചു

  • 15/10/2021

വ്ഷിങ്ടൻ: വാട്സാപ്പിന്റെ പ്രധാന സുരക്ഷാ സംവിധാനമായി എടുത്തുകാണിക്കപ്പെടുന്നതാണ് എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ. വാട്സാപ്പിൽ നടക്കുന്ന സന്ദേശക്കൈമാറ്റങ്ങൾക്കിടെ പുറത്തുനിന്നൊരാൾ നുഴഞ്ഞു കയറുന്നത് തടയുന്നതാണ് എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ. 

നമ്മൾ അയക്കുന്ന സന്ദേശം വാട്സാപ്പിലൂടെ മറ്റാരും കാണില്ലെന്ന് കമ്പനി ഉറപ്പു നൽകുമ്പോഴും ഉപഭോക്താക്കൾ അവരുടെ ഫോണിലും ക്ലൗഡ് സ്റ്റോറേജിലുമായി ബാക്ക് അപ്പ് ചെയ്തുവെക്കുന്ന ചാറ്റുകൾക്ക് ഈ സുരക്ഷിതത്വം ഉണ്ടായിരുന്നില്ല.

ആൻഡ്രോയിഡ് ഫോണിലും ഐഫോണിലും വാട്സാപ്പ് ചാറ്റ് ബാക്ക് ചെയ്യുന്നത് യഥാക്രമം ഗൂഗിൾ ക്ലൗഡിലേക്കും ഐ ക്ലൗഡിലേക്കുമാണ്. ഈ ക്ലൗഡ് സ്റ്റോറേജിലേക്ക് പ്രവേശനം ലഭിച്ചാൽ ചാറ്റുകൾ ആർക്കും കവർന്നെടുക്കാനാവുന്ന സ്ഥിതി ആയിരുന്നു.

വാട്സാപ്പിൽ ബാക്ക് അപ്പ് ചെയ്യുന്ന ചാറ്റുകൾക്കും എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ അവതരിപ്പിച്ചു. ഇതോടെ സമ്പൂർണ എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ വാഗ്ദാനം ചെയ്യുകയാണ് വാട്സാപ്പ്.

ബാക്ക് അപ്പ് ചെയ്യുന്ന വാട്സാപ്പ് ചാറ്റുകൾ ഇനി ഉപഭോക്താവിന് മാത്രമെ എടുക്കാൻ സാധിക്കൂ. മറ്റൊരാൾക്കും ബാക്ക് അൺബ്ലോക്ക് ചെയ്യാനാവില്ല. വാട്സാപ്പിന് പോലും.

പാസ്വേഡോ, 64 ഡിജിറ്റ് എൻക്രിപ്ഷൻ കീയോ ഉപയോഗിച്ച് ബാക്ക് അപ്പ് എൻക്രിപ്റ്റ് ചെയ്യാം. ഈ കീ ഇല്ലാതെ മറ്റാർക്കും അത് അൺബ്ലോക്ക് ചെയ്യാനാവില്ല. ആൻഡ്രോയിഡ് ഫോണുകളിലും ഐഓഎസിലും ഈ സൗകര്യം ലഭ്യമാവും.

ക്ലൗഡ് ബാക്ക് അപ്പുകൾക്കാണ് എൻക്രിപ്ഷൻ ലഭിക്കുക.

എൻഡ് റ്റു എൻഡ് എൻക്രിപ്റ്റഡ് ബാക്ക് അപ്പ് എങ്ങനെ ചെയ്യാം

1. ആദ്യം വാട്സാപ്പ് അപ്ഡേറ്റ് ചെയ്ത് ഏറ്റവും പുതിയ പതിപ്പാണെന്ന് ഉറപ്പ് വരുത്തുക
2. അതിന് ശേഷം Settings>Chats>Chat Backups>End-to-End Encrypted Backup എന്നിവ തിരഞ്ഞെടുക്കുക.

തുടർന്നുവരുന്ന നിർദേശങ്ങൾ പിന്തുടരുക.

Related Articles