വാട്ട്സ്ആപ്പിൽ നിന്നും ഇനി 51 രൂപ ക്യാഷ്ബാക്ക്

  • 31/10/2021


വാട്ട്സ്ആപ്പ് പേയ്‌മെന്റ് ഫീച്ചര്‍ ഉപയോഗിക്കാന്‍ തുടങ്ങിയോ. എങ്കില്‍, 51 രൂപ ക്യാഷ്ബാക്ക് നേടാന്‍ തയ്യാറായിക്കോളൂ. വാട്ട്സ്ആപ്പ്, അതിന്റെ പേയ്മെന്റ് ഫീച്ചറില്‍ ക്യാഷ്ബാക്ക് പരീക്ഷിക്കുന്നത് രണ്ടാഴ്ച മുമ്പ് കണ്ടിരുന്നു. പേയ്മെന്റ് ഫീച്ചര്‍ ഉപയോഗിക്കുന്നതിന് വാട്ട്സ്ആപ്പ് ഉപയോക്താക്കള്ക്ക് 51 രൂപ ക്യാഷ്ബാക്ക് പാരിതോഷികം നല്‍കുന്നതായി ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണ്‍പേ പോലുള്ള പേയ്മെന്റ് ആപ്പ് മൊബൈല്‍ റീചാര്‍ജുകള്‍ക്ക് പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്ന സമയത്താണ് വാട്ട്സ്ആപ്പ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇത് എല്ലാവര്‍ക്കും ലഭ്യമാണോ എന്നതു സംബന്ധിച്ച് ഇതുവരെയും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, വാട്ട്സ്ആപ്പ് അതിന്റെ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകള്‍ക്ക് ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്തു തുടങ്ങി. ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളിലെ ബീറ്റ ഉപയോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ പുറത്തിറക്കുന്നതായി റിപ്പോര്‍ട്ട് ആരംഭിക്കുന്നു. വ്യത്യസ്ത കോണ്‍ടാക്റ്റുകളിലേക്ക് പണം അയയ്ക്കുന്നതിന് പേയ്മെന്റ് ഫീച്ചര്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഗ്യാരണ്ടീഡ് ക്യാഷ്ബാക്ക് ലഭിക്കുന്നു. 5 തവണ വരെ ക്യാഷ്ബാക്ക് ലഭിക്കും. വാട്ട്സ്ആപ്പ് ആന്‍ഡ്രോയിഡ് ബീറ്റ ആപ്പ് ചാറ്റ് വിന്‍ഡോയുടെ മുകളില്‍ ഈ ബാനര്‍ കാണിക്കുന്നു. വ്യത്യസ്ത പേയ്മെന്റുകളില്‍ 5 തവണ വരെ നിങ്ങള്‍ക്ക് 255 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.

ഗൂഗിള്‍പേ, പേടിഎം, ഫോണ്‍പേ എന്നിവയുള്‍പ്പെടെയുള്ള പേയ്മെന്റ് ആപ്പുകളെ വളരെയധികം ആശ്രയിക്കുന്ന ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനുള്ള വാട്ട്സ്ആപ്പിന്റെ നല്ല നീക്കമാണിത്. എന്നാല്‍ ഇത് ആപ്പിന്റെ ബീറ്റ പതിപ്പില്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധ്യതയുണ്ട്. എല്ലാവര്‍ക്കും ക്യാഷ്ബാക്ക് ലഭിക്കുമോ അതോ വാട്ട്സ്ആപ്പില്‍ ഒരിക്കലും പേയ്മെന്റ് അയച്ചിട്ടില്ലാത്ത ഉപയോക്താക്കള്‍ക്ക് മാത്രമാണോ എന്ന് ഇതുവരെ വ്യക്തമല്ല. ഇത് ഇന്ത്യയിലെ യുപിഐ പേയ്മെന്റുകള്‍ക്ക് മാത്രമായാണ് ഏതായാലും പരിമിതപ്പെടുത്തിയിരിക്കുന്നത്.

Related Articles