ദോഷകരമായ ബാക്ടീരിയകളിൽ നിന്ന് നമ്മെ തടയുന്നതിലും ശരീരത്തിലെ രോഗങ്ങളുണ്ടാക്കുന്ന മാറ്റങ്ങളെ ചെറുക്കുന്നതിലും നമ്മുടെ പ്രതിരോധ സംവിധാനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദുർബലമായ പ്രതിരോധശേഷിയുള്ള ഒരു വ്യക്തിക്ക് ചുറ്റുമുള്ള മറ്റ് ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. വിളർച്ച,ബ്രോങ്കൈറ്റിസ്, ചർമ്മ അണുബാധകൾ, ദഹന പ്രശ്നങ്ങൾ എന്നിവ പ്രതിരോധശേഷി കുറവുള്ള ഒരാളിൽ പ്രകടമാകാം. പുകവലി, മദ്യപാനം, മോശം ഭക്ഷണക്രമം, അണുബാധകൾ, എച്ച്ഐവി അല്ലെങ്കിൽ എയ്ഡ്സ് എന്നിവയും പ്രതിരോധശേഷി കുറയുന്നതിന് പിന്നിലെ മറ്റ് ചില കാരണങ്ങളാണ്.ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും ശക്തമായ പ്രതിരോധശേഷി ആവശ്യമാണ്. പക്ഷേ, നമ്മുടെ തിരക്കേറിയ ദൈനംദിന ജീവിതശൈലി പലപ്പോഴും അവഗണിക്കപ്പെട്ട ആരോഗ്യത്തിലേക്കും പ്രതിരോധശേഷി കുറയുന്നതിലേക്കും നയിക്കുന്നതായി മൈത്രി വുമൺസ് ഹെൽത്ത് സ്ഥാപകയും സീനിയർ കൺസൾട്ടന്റ്- ഗൈനക്കോളജിസ്റ്റുമായ ഡോ. അഞ്ജലി കുമാർ പറഞ്ഞു.ഇടയ്ക്കിടെയുള്ള ജലദോഷം, അണുബാധകൾ,അവയവങ്ങളുടെ വീക്കം, ചർമ്മത്തിലെ തിണർപ്പ് എന്നിങ്ങനെയുള്ള നിങ്ങളുടെ ശരീരത്തിലെ ചില പെരുമാറ്റങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്... - പാരസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ എച്ച്ഒഡി ഡോ. ആർആർ ദത്ത പറയുന്നു.ഇടയ്ക്കിടെ ജലദോഷം പിടിക്കുന്നത് രോഗപ്രതിരോധ ശേഷി കുറയുന്നതിന്റെ ലക്ഷണമാണ്. ദഹനപ്രശ്നങ്ങൾ സൂചിപ്പിക്കുന്നത് നിങ്ങളുടെ പ്രതിരോധ സംവിധാനം അത് വേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ല എന്നതാണെന്ന് ഡോ. അഞ്ജലി പറഞ്ഞു. ചില ജീവിതശൈലി മാറ്റങ്ങളും പുതിയ ശീലങ്ങളും സ്വാഭാവികമായും നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തവും ആരോഗ്യകരവുമായി നിലനിർത്തുമെന്നും ഡോ അഞ്ജലി കുമാർ പറഞ്ഞു.തിരക്കേറിയ ദൈനംദിന ജീവിതശൈലി മൂലം പലപ്പോഴും ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാൻ നമുക്ക് കഴിയാതെവരും. ഇതിന്റെ ഫലമായി ഉയർന്ന സമ്മർദ്ദം നേരിടാം. ജലദോഷം, ശ്വാസകോശ ബുദ്ധിമുട്ടുകൾ തുടങ്ങി പല പ്രശ്നങ്ങളും നേരിടും. എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടും. മുറിവുകളോ മറ്റോ ഉണ്ടായാൽ സുഖപ്പെടാൻ സമയമെടുക്കും. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അതിനർത്ഥം രോഗപ്രതിരോധ സംവിധാനത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് വിദഗ്ധർ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?