ലോകമെമ്പാടുമുള്ള കൗമാരക്കാരെയും യുവാക്കളെയും ബാധിക്കുന്ന ഏറ്റവും സാധാരണമായ ചർമ്മപ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. ബാക്ടീരിയ, ഹോർമോണുകൾ, അധിക സെബം ഉത്പാദനം എന്നിവയാണ് പൊതുവായ കാരണങ്ങൾ. മുഖക്കുരു രണ്ട് തരത്തിലാണ് - വൈറ്റ്‌ഹെഡ്‌സും ബ്ലാക്ക്‌ഹെഡുകളും അടങ്ങുന്ന നോൺ-ഇൻഫ്ലമേറ്ററി മുഖക്കുരു. മുഖക്കുരുവും പാടുകളും ഉണ്ടാകുന്നത് മുഖസൗന്ദര്യത്തെ മാത്രമല്ല, ആത്മവിശ്വാസത്തിനും കോട്ടം വരുത്തുന്നു.ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകുന്നു എന്നതിന് ശാസ്ത്രീയ തെളിവുകളില്ലെങ്കിലും മുഖക്കുരുവിന് സാധ്യതയുള്ള എണ്ണമയമുള്ള ചർമ്മം ഉണ്ടെങ്കിൽ അവ പ്രശ്നം കൂടുതൽ വഷളാക്കും. അതിനാൽ, നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും അവ നിങ്ങളുടെ ചർമ്മത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ശ്രദ്ധിക്കുന്നതും എല്ലായ്പ്പോഴും നല്ലതാണ്.'ഭക്ഷണത്തിന് മാത്രം മുഖക്കുരു ചികിത്സിക്കാൻ കഴിയില്ലെങ്കിലും അതെ മുഖക്കുരു കുറയ്ക്കാനും മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഉയർന്ന ഗ്ലൈസെമിക് സൂചിക, പാലുൽപ്പന്നങ്ങൾ, പൂരിത, ട്രാൻസ് ഫാറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളാണ് മുഖക്കുരു വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്...' - ഫരീദാബാദിലെ ഡോ. മേഘ ശർമ്മയുടെ സ്കിൻ ക്ലിനിക്കിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും കോസ്മെറ്റോളജിസ്റ്റും ഹെയർ ട്രാൻസ്പ്ലാൻറ് സർജനുമായ ഡോ. മേഘ ശർമ്മ പറഞ്ഞു.ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ സെറം ഇൻസുലിൻ സാന്ദ്രത വർദ്ധിപ്പിക്കുന്നതിലൂടെ മുഖക്കുരു തീവ്രത വർദ്ധിപ്പിക്കുന്നു, ഇത് സെബോസൈറ്റ് വ്യാപനത്തെയും സെബം ഉൽപാദനത്തെയും ഉത്തേജിപ്പിക്കുകയും ആൻഡ്രോജൻ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് താഴേ പറയുന്നു...പാലും പാലുൽപ്പന്നങ്ങളുംഫാസ്റ്റ് ഫുഡുകൾ- വറുത്ത ചിക്കൻ, ചീസ് ബർഗറുകൾ, പിസ്സ, ഉരുളക്കിഴങ്ങ് പോലുള്ള.സംസ്കരിച്ച ഭക്ഷണങ്ങൾ സോഡ, മധുരമുള്ള ചായ, ടിന്നിലടച്ച ജ്യൂസുകൾ തുടങ്ങിയ പാനീയങ്ങൾ കേക്കുകൾ, ഡോനട്ട്‌സ്, കുക്കികൾ, ചോക്ലേറ്റുകൾചീസ്, വെണ്ണഒരു പ്രത്യേക ഭക്ഷണമോ ഭക്ഷണക്രമമോ മുഖക്കുരുവിന് കാരണമാകുമെന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, നിങ്ങൾ അത് ഒഴിവാക്കണം. നിങ്ങളുടെ ഭക്ഷണക്രമം പരീക്ഷിക്കുന്നതിന് മുമ്പ്, നിങ്ങൾക്കും നിങ്ങളുടെ ചർമ്മത്തിനും ഏറ്റവും മികച്ചത് എന്താണെന്ന് നിർണ്ണയിക്കാൻ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണുന്നത് എല്ലായ്പ്പോഴും നല്ലതാണെന്നും ഡോ.മേഘ ശർമ്മ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?