എച്ച്ബിഒ ഇന്ത്യ ഉള്‍പ്പടെയുള്ള നാല് രാജ്യങ്ങളിലെ സംപ്രേക്ഷണം നിര്‍ത്തുന്നു

  • 16/10/2020

ഇന്ത്യ ഉള്‍പ്പടെ നാല് രാജ്യങ്ങളിലെ സംപ്രേക്ഷണം എച്ച്ബിഒ, ഡബ്യൂബി ചാനലുകള്‍ അവസാനിപ്പിക്കുന്നു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിലാണ് ഇന്ത്യക്ക് പുറമെ എച്ച്ബിഒ സംപ്രേക്ഷണം നിര്‍ത്തുന്നത്. ചാനല്‍ ഉടമസ്ഥരായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷണലാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 15 ഓടെ സംപ്രേക്ഷണം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. സംപ്രേക്ഷണം അവസാനിപ്പിക്കുന്നതോടെ രണ്ടര പതിറ്റാണ്ട് നീണ്ട എച്ച്ബിഒ സേവനങ്ങള്‍ക്കാണ് വിരാമമാകുന്നത്. 

കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്കിലേക്കും പോഗോയിലേക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ നീക്കം എന്നാണ് ലഭിക്കുന്ന വിവരം. തങ്ങളുടെ ചാനലുകളെ സ്വീകരിച്ച എല്ലാ പങ്കാളികള്‍ക്കും നന്ദി അറിയിക്കുന്നതായും ഒപ്പം ജോലി ചെയ്ത എല്ലാ ജീവനക്കാരോടും കടപ്പെട്ടിരിക്കുന്നതായും വാര്‍ണര്‍ മീഡിയയുടെ സൗത്ത് ഏഷ്യ എംഡി സിദ്ധാര്‍ഥ് ജെയ്ന്‍ പറഞ്ഞു.

Related Articles