വേദനസംഹാരികള്‍ ഹൃദ്രോഗ സാധ്യതയുണ്ടാക്കുന്നതായി പഠനഫലം

  • 23/02/2023



സാധാരണയായി രോഗികള്‍ക്ക് നല്കുന്ന രണ്ട് വേദനസംഹാരികള്‍ ഹൃദ്രോഗ സാധ്യതയുണ്ടാക്കുന്നതായി പഠനഫലം. ഐബിയു പ്രൂഫന്‍,ഡൈക്ലോഫെനാക് എന്നിവയാണ് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ പഠനവിധേയമാക്കിയ മരുന്നുകള്‍.
സന്ധിവാതത്തിന് നിര്‍ദ്ദേശിക്കുന്ന ഈ മരുന്നുകള്‍ നീര്‍ക്കെട്ടും വേദനയും ലഘൂകരിക്കാനാണ് ഉപയോഗിക്കുന്നത്. ഇവയുടെ അധിക അളവിലുള്ള ദീര്‍ഘകാല ഉപയോഗമാണ് ഹാനികരം.

മരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ 1000 ല്‍ മൂന്ന് പേര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നതായി 639 മരുന്നുപരീക്ഷണങ്ങളില്‍ കണ്ടെത്തിയതായി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ ഗവേഷണഫലത്തില്‍ പറയുന്നു.

എന്നാല്‍ പാര്‍ശ്വഫലത്തിന്റെ നിരക്ക് അധികമാണെന്ന് പറയാനാവില്ലെന്നും രോഗത്തിന്റെ അവസ്ഥയനുസരിച്ച് ചിലപ്പോള്‍ രോഗികള്‍ക്ക് ഇവതെരഞ്ഞെടുക്കേണ്ടിവരുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles