എന്താണ് ബെൽസ് പാൾസി രോ​ഗം?

  • 03/03/2023




മുഖം ഒരു വശത്തേക്ക് കോടുന്ന അസുഖമാണ് ബെൽസ് പാൾസി എന്ന് പറയുന്നത്. യുഎസിൽ ഏകദേശം 40,000 പേർക്ക് ഓരോ വർഷവും ബെൽസ് പാൾസി ഉണ്ടാകുന്നുതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ രോ​ഗം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നു. ഇത് സാധാരണയായി 15 നും 60 നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ട് വരുന്നത്. 

വിവിധ വൈറസുകൾ ഈ രോ​ഗത്തിന് കാരണമായേക്കാം. വീക്കം മുഖത്തെ പേശികളെ നിയന്ത്രിക്കുന്ന നാഡിയിൽ താൽക്കാലികമായി സമ്മർദ്ദം ചെലുത്തുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഈ മർദ്ദം ഞരമ്പിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. വീക്കം കുറയുമ്പോൾ, നാഡി വീണ്ടും പ്രവർത്തിക്കാൻ തുടങ്ങുന്നു. രോഗലക്ഷണങ്ങൾ മാറാൻ കുറച്ച് മാസങ്ങൾ എടുത്തേക്കാം. ബെൽസ് പാൾസി രോഗത്തിന്റെ ലക്ഷണങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും 48 മുതൽ 72 മണിക്കൂറിനുള്ളിൽ അതിന്റെ തീവ്രതയിലെത്തുകയും ചെയ്യും. ചില ആളുകൾക്ക് നേരിയ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. 


ലക്ഷണങ്ങൾ...

സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കുടിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക.
വരണ്ട കണ്ണുകൾ.
മുഖത്തോ ചെവിയിലോ വേദന.
തലവേദന
രുചി നഷ്ടപ്പെടുക.
ചെവിയിൽ മുഴങ്ങുന്ന ശബ്ദം തോന്നുക.

പൂർണ്ണമായും ഭേദപ്പെടുത്താൻ കഴിയുന്ന സാധാരണ രോഗമാണിത്. ലോകപ്രശസ്ത കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബറിന് മുൻപ് ഈ അസുഖം വന്നപ്പോൾ ഇത് ചർച്ചയായിരുന്നു. മലയാളി സിനിമാ, സീരിയൽ താരം മനോജിനും മുൻപ് ഈ അസുഖം വന്നിരുന്നു. 

Related Articles