നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ സി. പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി ഗുണകരമാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. അതുകൊണ്ടുതന്നെയാണ് വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്ന് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയിലെ നിരവധി ആളുകൾക്ക് വിറ്റാമിൻ സിയുടെ കുറവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിൽ വടക്കേ ഇന്ത്യയിൽ മുതിര്‍ന്ന ജനസംഖ്യയുടെ (60 വയസും അതിൽ കൂടുതലുമുള്ള) ഏകദേശം 74 ശതമാനവും ദക്ഷിണേന്ത്യയിലെ മുതിര്‍ന്ന ജനസംഖ്യയുടെ 46% ഉം ഇതില്‍ ഉൾപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിറ്റാമിൻ സിയുടെ കുറവ് മൂലം നിങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാം? 1. ജലദോഷം, പനി തുടങ്ങിയ സീസണൽ അണുബാധകൾ ലഘൂകരിക്കുന്നതിൽ വിറ്റാമിൻ സി ഒരു പ്രധാനപങ്കുവഹിക്കുന്നു. വിറ്റാമിൻ സിയുടെ കുറവ് മൂലം രോഗപ്രതിരോധശേഷി ദുര്‍ബലപ്പെടാന്‍ സാധ്യതയുണ്ട്. 2. പ്രമേഹരോഗികള്‍ക്ക് വിറ്റാമിന്‍ സി പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. പ്രമേഹരോഗികൾക്ക് പ്രമേഹമില്ലാത്തവരേക്കാൾ 30% വിറ്റാമിൻ സി സാന്ദ്രത കുറവാണ്. 3. കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വിറ്റാമിൻ സി സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ സിയുടെ കുറവ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കൂട്ടാം. 4. വിറ്റാമിൻ സി ഇരുമ്പ് ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും. ഇത് അനീമിയയെ തടയാന്‍ ഗുണം ചെയ്യും. നിങ്ങളില്‍ കാണുന്ന വിളര്‍ച്ച ചിലപ്പോള്‍ വിറ്റാമിന്‍ സിയുടെ കുറവിനെയാകാം സൂചന നല്‍കുന്നത്. 5. വിറ്റാമിന്‍ സിയുടെ കുറവ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. മുറിവുകൾ ഉണങ്ങാൻ താമസിക്കുക, പല്ലുകൾക്ക് കേട് വരിക എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങള്‍ ഇതുമൂലം കാണാം.6. വിശപ്പ്, ക്ഷീണം, ശരീരഭാരം കുറയുക, അലസത തുടങ്ങിയവ വിറ്റാമിൻ സിയുടെ കുറവിന്റെ ലക്ഷണങ്ങളാകാം. 7. രക്തസ്രാവമുള്ള മോണകളും ഇടയ്ക്കിടെ രോഗബാധിതരാകുകയും ചെയ്യുന്നതും ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിറ്റാമിന്‍ സി അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്ട്രോബെറി, ബ്രോക്കോളി, പൊട്ടറ്റോ, ബെല്‍ പെപ്പര്‍, തക്കാളി, പേരയ്ക്ക, ചീര തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?