വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൊഴുപ്പ് കുറയ്ക്കാൻ ഭക്ഷണക്രമം ഒരു നിർണായക പങ്ക് വഹിക്കുന്നു. എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം എന്നതും പ്രധാനമാണ്. ഭാരം കുറയ്ക്കാൻ മികച്ചതാണ് ഡ്രൈ ഫ്രൂട്ട്സ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ പ്രധാന ഉറവിടമായി ഡ്രൈ ഫ്രൂട്ട്സ് കണക്കാക്കപ്പെടുന്നു. അവ ശരീരത്തിന് ഊർജം നൽകുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.പല തരത്തിലുള്ള ഡ്രൈ ഫ്രൂട്ട്‌സ് വിപണിയിൽ ലഭ്യമാണ്. അവയെല്ലാം രുചികരവും ആരോഗ്യകരവുമാണ്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മൂന്ന് തരം ഡ്രെെ ഫ്രൂട്ട്സുകൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...ഉണങ്ങിയ അത്തിപ്പഴം...ഉണങ്ങിയ അത്തിപ്പഴം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കാൻ ഏറെ ഉത്തമമാണ്. ഭാരം കുറയ്ക്കാൻ ഏറെ ഗുണകരമാണ് ഉണങ്ങിയ അത്തിപ്പഴം. ഇത് വെറും വയറ്റിൽ കുതിർത്ത് കഴിക്കുന്നതാണ് ഏറെ നല്ലത്. ധാരാളം നാരുകളാൽ സമ്പുഷ്ടമായ ഇത് മലബന്ധം നീക്കാനുള്ള ഏറ്റവും ഉത്തമമായ ഡ്രൈ ഫ്രൂട്ടാസാണ്.ഡ്രൈ ആപ്രിക്കോട്ട്...ആപ്രിക്കോട്ടിൽ ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പും നാരുകളും ധാരാളം അടങ്ങിയിട്ടുള്ളതാണ് ഡ്രൈഡ് ആപ്രിക്കോട്ട് . ഇത് ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ചുനിർത്താനും ഇതിന് പ്രത്യേക കഴിവുണ്ട്. ഉണങ്ങിയ ആപ്രിക്കോട്ടിൽ കലോറിയും കൊഴുപ്പും വളരെ കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലെ നാരുകളുടെ അംശം ദഹനത്തിന്റെ ആരോഗ്യം നിയന്ത്രിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.ഉണക്കമുന്തിരി...ഉണക്കമുന്തിരി ആരോഗ്യകരവും രുചികരവുമാണ്. നാരുകളുടെ മികച്ച ഉറവിടമായ ഉണക്ക മുന്തിരിയിൽ കലോറി കുറവാണ്. മാത്രമല്ല അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഉണക്കമുന്തിരിയിൽ ഫിനോൾ, പോളിഫെനോൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ കലോറി ഉപഭോഗം കുറയ്ക്കുകയും ദഹനത്തെ സഹായിക്കുന്ന ആമാശയത്തിലെ നല്ല ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?