നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് 'ഫിഗ്സ്' അഥവാ അത്തിപ്പഴം. ആന്‍റിഓക്സിഡന്‍റുകളുടെ ഉറവിടമാണ് അത്തിപ്പഴം. ഒമേഗ 6 ഫാറ്റി ആസിഡുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയ അത്തിപ്പഴം മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കാത്സ്യവും ഫോസ്ഫറസും അടങ്ങിയ അത്തിപ്പഴം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇത് പൊട്ടാസ്യത്തിന്‍റെ നല്ലൊരു സ്രോതസായതിനാല്‍ തന്നെ ബിപി കുറയ്ക്കാൻ വലിയ രീതിയില്‍ സഹായിക്കുന്നു. ബിപി പ്രശ്നമുള്ളവരോട് പലപ്പോഴും ആരോഗ്യ വിദഗ്ധര്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കഴിക്കാൻ നിര്‍ദേശിക്കാറുള്ളതും ഇതിനാലാണ്. അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് അത്തിപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഗ്ലൈസമിക് സൂചിക കുറഞ്ഞ പഴമാണ് അത്തിപ്പഴം. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. കുതിര്‍ത്ത അത്തിപ്പഴത്തിന് ഗുണങ്ങള്‍ കൂടുതലാണ്. രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് വണ്ണം കുറയ്ക്കാനു മലബന്ധം തടയാനും സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ കഴിക്കുന്നത് നല്ലതാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?