ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിരവധി ഗുണങ്ങൾ

  • 08/07/2023



ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിരവധി ഗുണങ്ങളുണ്ട്. നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. മറ്റ് പച്ചക്കറികളേക്കാൾ കൂടുതൽ പ്രോട്ടീൻ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. 

കാൻസറിനെ പ്രതിരോധിക്കുന്നതും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമായ ഗുണങ്ങൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. സാധാരണയായി ശരീരത്തിൽ കാൻസറിന് കാരണമാകുന്ന ഈസ്ട്രജനെ ഇല്ലാതാക്കുന്ന ഗുണങ്ങൾ ​​​ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. സ്തനാർബുദവും ഗർഭാശയ കാൻസറും തടയാൻ ബ്രൊക്കോളി ഫലപ്രദമായാണ് ഗവേഷണങ്ങൾ പറയുന്നത്.

ബ്രൊക്കോളിയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ നിന്ന് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ബ്രൊക്കോളിയിലെ നാരുകൾ ദഹനനാളത്തിലെ പിത്തരസം ആസിഡുകളുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് നമ്മുടെ ശരീരത്തിൽ നിന്ന് കൊളസ്ട്രോൾ പുറന്തള്ളുന്നത് എളുപ്പമാക്കുന്നു. ബ്രൊക്കോളി രക്തത്തിലെ എൽഡിഎൽ-കൊളസ്ട്രോൾ അളവ് 6 ശതമാനം കുറയ്ക്കാൻ സഹായിക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസർച്ചിന്റെ ഒരു ഗവേഷണത്തിൽ പറയുന്നു.

ബ്രൊക്കോളിയിൽ ഗണ്യമായ അളവിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളിയിൽ സൾഫോറാഫെയ്ൻ എന്ന രാസവസ്തു അടങ്ങിയിരിക്കുന്നതിനാൽ സന്ധിവാതം ബാധിച്ചവരെ സഹായിക്കാനും ബ്രൊക്കോളിക്ക് കഴിയും. 

Related Articles