കുട്ടികൾക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങൾ നൽകണം. കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് കൊടുക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. കാരണം, പ്രതിരോധശേഷി കൂട്ടാൻ നെയ്യ് മികച്ചൊരു പ്രതിവിധിയാണ്.കുട്ടിയുടെ ശരീരത്തിന് ബലവും ശക്തിയും നൽകുന്നതോടൊപ്പം തന്നെ മസിലുകൾക്ക് കരുത്തും നൽകുന്നു. ഭാരം കുറവുള്ള കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് നൽകാം. മറ്റു കൃത്രിമ ഭക്ഷണവസ്തുക്കൾ ഒഴിവാക്കി നെയ്യ് ശീലമാക്കിയാൽ ആരോഗ്യകരമായ രീതിയിൽ കുട്ടികളുടെ തൂക്കം വർധിക്കും.കാഴ്ച, ചർമ്മം, പ്രതിരോധശേഷി എന്നിവയ്‌ക്ക് വിറ്റാമിൻ എ ധാരാളം നെയ്യിലുണ്ട്, കൂടാതെ കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും ശക്തി പകരാൻ വിറ്റാമിൻ ഇ യുടെ സഹായകമാണ്. നെയ്യിൽ പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട് - കുഞ്ഞുങ്ങളുടെ ബുദ്ധിവളർച്ചയ്ക്ക് നല്ലൊരു പ്രതിവിധിയാണ് നെയ്യ്. മിക്ക കുട്ടികൾക്കും മലബന്ധ പ്രശ്നം ഉണ്ടാകാറുണ്ട്. മലബന്ധ പ്രശ്നം അകറ്റാൻ ദിവസവും രാവിലെ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് ഗുണം ചെയ്യും. കുട്ടികൾക്ക് പറ്റുമെങ്കിൽ വീട്ടിലുണ്ടാക്കുന്ന നെയ്യ് നൽകാൻ ശ്രമിക്കുക.വീട്ടിൽ തന്നെയുണ്ടാക്കുന്ന നെയ്യ് ആണെങ്കിൽ അവ 'ഫാറ്റ് സൊല്യുവബിൾ ആസിഡു'കളാലും ആരോഗ്യകരമായ 'ഫാറ്റി ആസിഡു'കളാലും സമ്പുഷ്ടമായിരിക്കും. നെയ്യിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പെട്ടെന്ന് ദഹിക്കുന്ന ഒരു നല്ല ഭക്ഷണവസ്തുവാണ് നെയ്യ്. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?