ചരക്കുവിമാനങ്ങള്‍ക്ക് വിലക്ക്; കേരളത്തില്‍ പഴം, പച്ചക്കറി കയറ്റുമതിയില്‍ വന്‍ ഇടിവ്

  • 18/10/2020

ചരക്കുവിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ കേരളത്തില്‍ നിന്നുമുള്ള പഴം, പച്ചക്കറി കയറ്റുമതിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. വിദേശ ചരക്ക് വിമാനങ്ങളുടെ സര്‍വ്വീസില്‍  വ്യോമയാന മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് കേരളം വലിയ രീതിയിലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ചരക്ക് വിമാനങ്ങളുടെ സര്‍വ്വീസ് ആറ് വിമാനത്താവങ്ങളില്‍ നിന്നുമാത്രമായി ചുരുക്കിയിരിക്കുകയാണ്. എന്നാല്‍ കേരളത്തിലെ ഒരു വിമാനത്താവളത്തിനില്‍ നിന്നും ചരക്ക് വിമാനങ്ങള്‍ക്ക് അനുമതി ഇല്ല. 

കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്നുമാണ് കാര്‍ഗോ വിമാനങ്ങള്‍ക്ക് അനുമതിയുള്ളത്. യാത്രാവിമാനങ്ങളില്‍ ലഭ്യമായിട്ടുള്ള ചരക്ക് സാധനങ്ങള്‍ കയറ്റാനുള്ള സൗകര്യം ഉപയോഗപ്പെടുത്തിയാണ് കേരളത്തില്‍ നിന്നും ഇപ്പോള്‍ സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. 

Related Articles