ഒരു സെലിബ്രിറ്റിയുടെ ലൈക്കും കമൻ്റിലൂടെയും സോഷ്യല്‍ മീഡിയയില്‍ താരമായി മലയാളി ഫോട്ടോഗ്രാഫര്‍ നിസ്ഹാസ് അഹമ്മദ്. കോഴിക്കോട് സ്വദേശിയായ നിസ്ഹാസ് ദുബായിലാണ് ജോലി ചെയ്യുന്നത്. ഫ്രീലാൻസ് ഫോട്ടോഗ്രാഫര്‍ കൂടിയായ നിസ്ഹാസിന്‍റെ പുതിയൊരു ഫോട്ടോയ്ക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം ലൈക്കടിക്കുകയും കമന്‍റ് ചെയ്യുകയും ചെയ്തിരിക്കുകയുമാണ്.ഇതോടെ നിസ്ഹാസിന്‍റെ പേജ് തന്നെ വലിയ രീതിയില്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. വളരെ ഉയരത്തിലുള്ളൊരു കെട്ടിടത്തിന്‍റെ ടെറസില്‍ കൈവരിയിലായി ഒരാളിരിക്കുന്നതാണ് ഷെയ്ഖ് ഹംദാന്‍റെ കമന്‍റ് ലഭിച്ചിരിക്കുന്ന നിസ്ഹാസിന്‍റെ ഫോട്ടോ. ഒറ്റക്കാഴ്ചയ്കക്ക് തന്നെ ഏറെ ആഴം തോന്നിക്കുന്ന ചിത്രത്തിന്‍റെ ലൈറ്റിംഗ് എടുത്തുപറയേണ്ട വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. നഗരത്തിന്‍റെ വലിയൊരു ഭാഗവും താഴെ കാണാവുന്ന തരത്തിലാണ് ഫ്രെയിം. ലോകപ്രശസ്തമായ ബുര്‍ജ് ഖലീഫ അടക്കം വരുന്ന ഏരിയ ആണിത്. വൈകുന്നേരത്തിന്‍റെ മനോഹാരിത വിളിച്ചോതുന്ന ആകാശം. ഇങ്ങനെ മികച്ചൊരു ഫോട്ടോ തന്നെയാണ് നിസ്ഹാസ് പങ്കുവച്ചിരിക്കുന്നത്. ഇതിന് ലൈക്കടിച്ച ശേഷം തംപ്സ് അപ് കമന്‍റായി ഇട്ടിരിക്കുകയാണ് ഷെയ്ഖ് ഹംദാൻ. ഇദ്ദേഹത്തിന്‍റെ ലൈക്കും കമന്‍റും കിട്ടിയതോടെ ചിത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഇത് തനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു നിസ്ഹാസിന്‍റെ മറുപടി. നിരവധി പേരാണ് ഇതിന് പിന്നാലെ നിസ്ഹാസിന് കമന്‍റ് ബോക്സില്‍ അഭിനന്ദനങ്ങളറിയിച്ചിരിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?