ഷാർജയുടെ ഉദ്യാനങ്ങളിൽ ഏറ്റവും വലുതാണ് ഷാർജ ദേശീയ പാർക്ക്. ഷാർജ -ദൈദ് ഹൈവേയിൽ അന്താരാഷ്ട്ര വിമാനതാവളത്തിന് ശേഷമാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. 156 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ ഉല്ലാസത്തിനും വിശ്രമത്തിനുമുള്ള നിരവധി സംവിധാനങ്ങളുണ്ട്. കുട്ടികളുടെ കളിസ്ഥലങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്.റോപ്പ് ഗോവണി, ജംഗിൾ ജിം, താറാവ് കുളം, സൈക്ളിംഗ് ട്രാക്കുകൾ ഷാർജ നഗരത്തിലെ പ്രമുഖ ലാൻഡ്മാർക്കുകളുടെ മോഡലുകളുള്ള ഒരു മിനിയേച്ചർ സിറ്റി തുടങ്ങി ഹരിത കാന്തിക്കിടയിൽ കാണാൻ നിരവധി ഉല്ലാസങ്ങൾ ഇവിടെയുണ്ട്. ഫുട്ബാൾ പോലുള്ള കായിക വിനോദങ്ങൾ ഇവിടെ അനുവദനീയമല്ല. ഇത് ഡോഗ് ഫ്രണ്ട്ലി പാർക്കല്ല. നായകളുമായി പാർക്കിൽ പ്രവേശിക്കാൻ അനുവാദമില്ല. അകത്ത് കയറി ഇറങ്ങും വരെ ഉദ്യാനം നിങ്ങളെ ഉല്ലാസങ്ങളിലൂടെ ചുറ്റിയടിപ്പിക്കും.കാറ്റത്ത് മണൽ കുമ്പാരങ്ങൾ ഒത്തുകൂടി കുന്നായി മാറിയത് പോലെയാണ് ഇതിന്റെ അഴക് നിർണയിച്ചിരിക്കുന്നത്. പുൽമേടുകൾക്ക് അഴക് വിരിക്കുന്ന പലവർണ പൂക്കൾ, പൂമ്പാറ്റകൾ, തുന്നാരം കിളികൾ, ഗാഫ് മരങ്ങൾ. പീതവർണമാർന്ന മരുഭൂമിയിലൂടെ മേഞ്ഞുനടക്കുന്ന ഒട്ടകങ്ങൾ തുടങ്ങി കാഴ്ച്ചയെ ആകർഷിക്കുന്ന നിരവധി ഉല്ലാസങ്ങൾ ഇവിടെയുണ്ട്. ഷാർജ അന്താരാഷ്ര്ട വിമാനത്താവളത്തിൽ നിന്ന് നാലു കിലോമീറ്ററും ദുബൈ അന്താരാഷ്ര്ട വിമാനത്താവളത്തിൽ നിന്ന് 27 കിലോമീറ്ററും അകലെയാണ് ഷാർജ നാഷണൽ പാർക്ക്.പരമ്പരാഗത അറബ് വാസ്തുവിദ്യയും സമകാലീന യൂറോപ്യൻ ശൈലികളും തമ്മിലുള്ള ഏകത കാണിക്കുന്ന തരത്തിൽ മുഴുവൻ സ്ഥലവും രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗുണനിലവാരമുള്ള ലഘുഭക്ഷണം ലഭിക്കുന്ന കഫറ്റീരിയകളും ഐസ്ക്രീം പാർലറുകളും ഇവിടെയുണ്ട്. പാർക്കിലെ പള്ളിയിൽ സ്ത്രീകൾക്ക് നമസ്ക്കരിക്കുവാനുള്ള സൗകര്യമുണ്ട്. നിരവധി ജോഗിങ്, സൈക്ളിങ് ട്രാക്കുകൾ പാർക്കിൽ ഉണ്ട്.കുടുംബങ്ങളാണ് ഇവിടെ എത്തുന്നവരിൽ അധികവും. അഞ്ചുവയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാം. മുതിർന്നവർക്ക് ആറുദിർഹമാണ് ടിക്കറ്റ് നിരക്ക്. ഷാർജ നാഷണൽ പാർക്ക് ബന്ധപ്പെടേണ്ട നമ്ബർ: 065458996. രാവിലെ എട്ടു മണി മുതൽ രാത്രി 10 വരെയാണ് പ്രവർത്തന സമയം. ഷാർജ നാഷണൽ പാർക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം (തെരഞ്ഞെടുത്ത സമയം): വൈകുന്നേരം 04:00 രാത്രി 08:00 ഷാർജ ദേശീയ ഉദ്യാനം സന്ദർശിക്കാൻ ആവശ്യമായ സമയം: 02:00 മണിക്കൂർ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?