'നമുക്ക് മാസ്‌ക്ക് ധരിക്കാം'; വിമാനത്തിനും മാസ്‌ക്കിട്ട് പുത്തന്‍ ക്യാമ്പയിനുമായി ഗരുഡ എയര്‍ലൈന്‍സ്

  • 13/10/2020

കൊറോണ വന്നതോടെ മാസ്‌ക്ക് ഇപ്പോള്‍ എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. മാസ്‌ക്കിന്റെയും  സാനിറ്റൈസറിന്റെയും ആവശ്യകതയെക്കുറിച്ച് ഒത്തിരി ക്യാമ്പയിനുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ മാസ്‌ക്കിന്റെ പ്രധാന്യം വ്യക്തമാക്കിക്കൊണ്ട് പുതിയ ക്യാമ്പയിനുമായി എത്തിയിരിക്കുകയാണ് ഇന്തോനേഷ്യന്‍ വിമന സര്‍വീസായ ഗരുഡ എയര്‍ലൈന്‍സ്. വിമാനത്തിന്റെ മുന്നില്‍ മാസ്‌ക്കിന്റെ ചിത്രം വരച്ചുചേര്‍ത്താണ് ഗരുഡ എയര്‍ലൈന്‍സ് നമുക്ക് മാസ്‌ക്ക് ധരിക്കാം എന്ന ക്യാമ്പയിനില്‍ പങ്കാളികളായിരിക്കുന്നത്. 

അഞ്ചോളം വിമാനങ്ങളുടെ മുന്‍വശത്തായി ഗരുഡ എയര്‍ലൈന്‍സ് ഈ രീതിയില്‍ മാസ്‌ക്കിന്റെ ചിത്രം വരച്ചു ചേര്‍ത്തിട്ടുണ്ട്. സിങ്കപ്പൂര്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ക്കും ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളിലുമാണ് മാസ്‌ക്കിന്റെ ചിത്രം വരച്ചു ചേര്‍ത്തിരിക്കുന്നത്. 60 പേര്‍ 120 മണിക്കൂര്‍ എടുത്താണ് അഞ്ച് വിമാനങ്ങളിലും മാസ്‌ക്ക് വരച്ചത്. കൊറോണയെ നേരിടാന്‍ മാസ്‌ക്ക് ധരിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ഇതിലൂടെ ഗരുഡ ലക്ഷ്യമിടുന്നത്.

Related Articles