ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കറ്റ് നേട്ടവുമായി കാപ്പാട് ബീച്ച്

  • 16/10/2020

ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കറ്റ് നേട്ടവുമായി കോഴിക്കോട് കാപ്പാട് ബീച്ച്. ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഓഫ് എന്‍വയോമെന്റല്‍ എഡ്യൂക്കേഷന്റെ ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കേറ്റാണ് കാപ്പാട് സ്വന്തമാക്കിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദപരമായ നിര്‍മ്മിതികള്‍, കുളിക്കുന്ന കടല്‍വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് നിരന്തരമായ പരിശോധന, സുരക്ഷാമാനദണ്ഡങ്ങള്‍, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ഭിന്നശേഷിസൗഹൃദമായ പ്രവേശനം തുടങ്ങി 33 ബ്ലൂ ഫ്ലാഗ് മാനദണ്ഡങ്ങള്‍ കടന്നാണ് കാപ്പാട് ബീച്ച് ഈ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നത്. 

ഇന്ത്യയില്‍ എട്ട് കടല്‍ത്തീരങ്ങള്‍ക്കാണ് ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. ഗുജറാത്തിലെ ശിവ്‌രാജ്പ്പൂര്‍, ദാമന്‍  ദ്യുവിലെ ഘോഗ്ല ബീച്ച്, കര്‍ണാടകയില്‍ കസാര്‍ഗോഡ്, പദുബിദ്രി, ആന്ധ്രപ്രദേശിലെ റുഷികോണ്ട, ഒറീസയിലെ സുവര്‍ണ്ണ തീരം, ആന്‍മാന്‍ നിക്കോബാറിലെ രാധനഗര്‍ എന്നിവയാണ് കാപ്പാടിന് പുറമെ ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കറ്റ്  നേടിയ കടല്‍ത്തീരങ്ങള്‍.

Related Articles