സാപ്പ് കുടുംബം 22 വർഷമായി റോഡിലാണ്; എന്നിട്ടും ഇനിയും കാണാൻ രാജ്യങ്ങൾ ബാക്കി

  • 15/03/2022


എല്ലാവരുടെയും ഏറ്റവും വലിയ ആഗ്രഹം ആണ് ഇല്ല ടെൻഷനും മാറ്റി വെച്ച് ഈ ലോകം മുഴുവൻ ഒന്ന് ചുറ്റി കറങ്ങി കാണുക. ആർത്ത് ഉല്ലസിച്ചു നടക്കുക. കുട്ടികൾക്ക് ആണേൽ പഠിതത്തിൽനിന്നും രക്ഷപെടാൻ, വലിയ ആളുകൾക്ക് ആണേൽ ഈ ജോലി തിരക്കുകളിൽ നിന്നും രക്ഷ. എന്നൽ പലപ്പോഴും അത് നടക്കാറില്ല. ഒന്നുകിൽ കാശിൻ്റെ ബുദ്ധിമുട്ടുകൾ ആവും, അല്ലങ്കിൽ സമയ കുറവുകൾ ആവും. 

എന്നാൽ, ആ സ്വപ്നം സാക്ഷാത്കരിച്ച ഒരു കുടുംബമുണ്ട് നമ്മുടെ ഈ ലോകത്ത്. സാപ്പ് കുടുംബം എന്നറിയപ്പെടുന്ന ഒരു അർജന്റീനിയൻ കുടുംബം. 2000 മുതൽ ലോകമെമ്പാടും സഞ്ചരിക്കുകയാണ്. 22 വർഷമായി അവർ റോഡിലാണ് എന്നും പറയാം. 

ഹെർമനും കാൻഡലേറിയയും കുട്ടികളും ഉൾപ്പെടുന്ന കുടുംബം മൊത്തം 362,000 കിലോമീറ്റർ (225,000 മൈൽ) സഞ്ചരിച്ചു കഴിഞ്ഞു. 1928 ഗ്രഹാം-പൈജിൽ അഞ്ച് ഭൂഖണ്ഡങ്ങളും 102 രാജ്യങ്ങളും അവർ സന്ദർശിച്ചു. എന്നിരുന്നാലും, ഇപ്പോൾ അവർ ഉറുഗ്വേയുടെ അതിർത്തിയിലുള്ള ഈ പട്ടണത്തിൽ നിർത്തിയിരിക്കയാണ്. 2000 ജനുവരി 25 -ന് യാത്രയ്‌ക്ക് പോയ അതേ ബ്യൂണസ് അയേഴ്‌സിൽ അവർ ഒടുവിൽ തിരിച്ചെത്തി. ഹെർമൻ AFP-യോട് പറഞ്ഞു, "എനിക്ക് വളരെ സമ്മിശ്രമായ വികാരങ്ങളുണ്ട്. ഞങ്ങൾ ഒരു സ്വപ്നം അവസാനിപ്പിക്കുകയാണ്, അല്ലെങ്കിൽ ഒരു സ്വപ്നം നിറവേറ്റുകയാണ്." 

ഈ 22 വർഷത്തിനുള്ളിൽ കുടുംബം അക്ഷരാർത്ഥത്തിൽ വലുതായി. ലോകമെമ്പാടും സഞ്ചരിക്കുന്നതിനിടയിൽ തന്നെ ദമ്പതികൾ നാല് കുട്ടികളെ വളർത്തി. യാത്ര തുടങ്ങുമ്പോൾ ഹെർമന് 31 വയസ്സായിരുന്നു, ഇപ്പോൾ 53 വയസ്സ്. യാത്ര തുടങ്ങുമ്പോൾ കാൻഡലേറിയയ്ക്ക് 29 വയസ്സായിരുന്നു, ഇപ്പോൾ 51 വയസ്സായി. അവരുടെ കുട്ടി ഇപ്പോൾ 19 വയസുള്ള പാംപ അമേരിക്കയിൽ ജനിച്ചു. 16 വയസുള്ള തെഹുവ അർജന്റീനയിലും 14 വയസ്സുള്ള പലോമ കാനഡയിലും 12 വയസ്സുള്ള വല്ലബി ഓസ്‌ട്രേലിയയിലും ജനിച്ചു.

ഇരുവരും വിവാഹിതരായി ആറ് വർഷം കഴിഞ്ഞപ്പോഴാണ് യാത്ര തുടങ്ങിയത്. അലാസ്കയിലേക്ക് നടത്തിയ യാത്രയിലാണ് കൂടുതൽ യാത്ര ചെയ്യാം എന്ന തീരുമാനം ഉണ്ടാകുന്നത്. യാത്ര തുടങ്ങുമ്പോൾ വാഹനം മോശം അവസ്ഥയിലായിരുന്നു എങ്കിലും അവരതിൽ കംഫർട്ടബിളായിരുന്നു. അതിൽ തന്നെ അവർ യാത്ര തുടങ്ങുകയും തുടരുകയും ചെയ്‍തു. 22 വർഷത്തിനുള്ളിൽ അവർ എട്ട് സെറ്റ് ടയറുകൾ മാത്രം മാറ്റി, അവരുടെ കുട്ടികളെ ഉൾക്കൊള്ളാൻ കുറച്ച് ക്രമീകരണങ്ങൾ വരുത്തി. കുടുംബം വഴിയിൽ ചില തടസ്സങ്ങൾ നേരിട്ടു. ഹെർമന് ഒരിക്കൽ മലേറിയ പിടിപെട്ടു, കുടുംബത്തിന് ആഫ്രിക്കയിൽ എബോളയും മധ്യ അമേരിക്കയിൽ ഡെങ്കിപ്പനിയും നേരിടേണ്ടി വന്നു. പക്ഷിപ്പനി പടർന്നുപിടിച്ച സമയത്ത് അവർ ഏഷ്യയിലുടനീളം വാഹനമോടിച്ചു. 

ക്രൗഡ് ഫണ്ടിംഗ് വഴിയും "കാച്ചിംഗ് എ ഡ്രീം" എന്ന സാഹസിക പുസ്തകം വിറ്റും കുടുംബം പണം സ്വരൂപിച്ചു. അവർ ഏകദേശം 100,000 കോപ്പികൾ വിറ്റു, ഈ യാത്രകൾക്കുള്ള തങ്ങളുടെ പ്രധാന വരുമാന സ്രോതസ്സാണിതെന്ന് അവർ പറയുന്നു. അവരുടെ കുട്ടികളിപ്പോൾ സാധാരണ ജീവിതം നയിക്കാനും സൗഹൃദം സ്ഥാപിക്കാനും കാത്തിരിക്കുകയാണ്. 22 വർഷമായി ലോകം ചുറ്റിക്കൊണ്ടിരിക്കുന്ന കുടുംബത്തെ വന്‍ ആഘോഷത്തോടെയാണ് ജനങ്ങള്‍ സ്വീകരിക്കുന്നത്

Related Articles