തൃശൂർ: സാംസ്കാരിക നഗരിക്ക് മാത്രമല്ല ദക്ഷിണേഷ്യക്കുവരെ തിലകക്കുറിയാണ് പുത്തൂർ സുവോളജിക്കൽ പാർക്ക്. ലോക സഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തുകയാണ് പുത്തൂരിന്റെ വഴികൾ. സംസ്ഥാനത്തിനും രാജ്യത്തിനുമപ്പുറം ഏഷ്യയിലെ രണ്ടാമത്തെ സുവോളജിക്കൽ പാർക്ക് 20 വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാവുമ്പോൾ ഒല്ലൂർ നിയോജക മണ്ഡലത്തിന്റെ വമ്പൻ നേട്ടമാവുകയാണ്. സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ജീവികളുടെ നൈസർഗിക ജീവിതം ഉറപ്പുവരുത്തുന്ന രാജ്യാന്തര നിലവാരമുള്ള സുവോളജിക്കൽ പാർക്ക്. അതും 338 ഏക്കർ വനഭൂവിസ്തൃതിയിൽ കൂട്ടിലടക്കാത്ത ജീവിതം. 23 വാസകേന്ദ്രങ്ങളിൽ ജീവജാലങ്ങളുടെ സ്വാഭാവിക വാസം. 136 ഹെക്ടറിൽ 10 ലക്ഷം വൃക്ഷത്തൈകളുമായി ഹരിതാഭമായ ഭൂപ്രകൃതി. കൂടുകളും പാർക്കിങ്ങും മതിലുകളും മൃഗാശുപത്രിയും അടുക്കളയും അടക്കം രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും. മൃഗങ്ങൾക്ക് സ്വതന്ത്രമായി വിഹരിക്കാനാവുന്ന എന്നാൽ കിടങ്ങുകളാൽ സന്ദർശകരെ വേർതിരിക്കുന്നതുമായ രീതിയാണ് ഇവിടെയുള്ളത്. സൂ ഹോസ്പിറ്റൽ, ഓറിയനന്റെഷൻ സെൻറർ, ജൈവ വൈവിധ്യ കേന്ദ്രം, ഇക്കോ ഫ്രൻഡിലി ട്രാം സർവിസ് എന്നിവയും സവിശേഷതകളാണ്.സൈലന്റ്വാലി, ഇരവിക്കുളം, ആഫ്രിക്കൻ ഇടങ്ങൾ തുടങ്ങി 23 ആവാസ വ്യവസ്ഥകൾ ഇവിടെ സ്വാഭാവിക വനങ്ങളായി സൃഷ്ടിക്കുന്നുണ്ട്. പുത്തൂർ പാർക്കും കായലും പീച്ചി ഡാം കേന്ദ്രീകരിച്ച് വിനോദ സഞ്ചാര ഇടനാഴിയും ഒപ്പം വരും. പ്രതിവർഷം 30 ലക്ഷം സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. ദേശീയപാതയിൽനിന്ന് പാർക്കിലേക്ക് 15 മീറ്റർ വീതിയിൽ റോഡ് അടക്കം പശ്ചാത്തല സൗകര്യ വികസനം അടക്കം മുന്നേറുകയാണ്. കഴിഞ്ഞ 13ന് ഒന്നാംഘട്ട ഉദ്ഘാടനം കഴിഞ്ഞ പാർക്കിലേക്ക് തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ മാറ്റുന്നതിന് തുടക്കം കുറിച്ചു കഴിഞ്ഞു. മൃഗശാലയിലെ മയിൽ അടക്കം പക്ഷികളും കുരങ്ങന്മാരും പാർക്കിലെ പ്രഥമവാസികളാവും. തൃശൂരിൽനിന്ന് തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയ കാട്ടുപോത്തുകളെയും സിംഹവാലൻ കുരങ്ങിനെയും ഇങ്ങോട്ടെത്തിക്കും. ഏപ്രിലോടെ ഈ മാറ്റം പൂർണമാവും. അതിനിടെ കേന്ദ്ര മൃഗശാല വകുപ്പിെൻറ ഉന്നത ഉദ്യോഗസ്ഥർ പുത്തൂർ സന്ദർശിക്കും. 20ന് ഡൽഹിയിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ മൃഗങ്ങളെ മാറ്റുന്നതിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. മേയ് ആദ്യം പാർക്ക് സന്ദർശകർക്ക് തുറന്നുകൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാവാതിരിക്കാനാണ് സന്ദർശകരെ ഉടൻ കയറ്റേണ്ടതില്ലെന്ന തീരുമാനമെടുത്തത്. പുത്തൂർ സുവോളജിക്കൽ പാർക്ക് ഒല്ലൂർ നിയോജക മണ്ഡലത്തിന്റെ നേട്ടമാണ്. എന്നാൽ, രാജ്യത്തെ പ്രഥമ നൂനത മൃഗശാലയായ പുത്തൂരിലൂടെ സാംസ്കാരിക ജില്ല കേരള മാതൃകയുമായി വീണ്ടും ലോകത്തോട് ചേർന്നു നിൽകുകയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?