ഇന്ന് ലോക നഴ്സിംഗ് ദിനം

  • 12/05/2020

കോവിഡ് എന്ന മഹാമാരി ഇല്ലാതാക്കാൻ വേണ്ടി പൊരുതുന്ന മാലാഖമാർ.നിപ്പയെയും അതിജീവിച്ച അതിനെ തുരത്തി ഓടിച്ച മാലാഖമാർ.ഇന്നാണ് ആ മാലാഖമാരുടെ ദിനം,ലോകം മഹാമാരിയെ തുരത്താൻ വെമ്പൽ കൊള്ളുമ്പോൾ സ്വന്തം വീടും കുടുംബവും വിട്ട് ആത്മാർത്ഥതയോടെ ജോലി ചെയുന്ന നിങ്ങൾ നിങ്ങളുടെ ഈ ദിനത്തിൽ മാത്രമല്ല എന്നും ഓർക്കാറുണ്ട്. ചെറിയൊരു അസുഖം വന്നാൽ ഡോക്ടറെ കാണാൻ ചെന്നാൽ നിങ്ങൾ നൽകുന്ന സ്വാന്തന വാക്കുണ്ടല്ലോ അതാണ്‌ ഒരു രോഗിയുടെ പകുതി അസുഖവും മാറ്റുന്നത്.

ഏതൊരു രാജ്യത്തും ഹോസ്പിറ്റലിൽ പോകേണ്ട ആവശ്യം വന്നാൽ മലയാളി സമൂഹം ഏറ്റവും കൂടുതൽ ആശ്വസിക്കുന്നത് ആ ഹോസ്പിറ്റലിൽ ഒരു മലയാളി നേഴ്സ് ഉണ്ടാവും എന്നോർത്തിട്ടാണ്.അവരും നമ്മൾ മലയാളി എന്ന് അറിയുമ്പോൾ നമ്മെ പ്രതേകം ശുശ്രൂഷിക്കുന്നതും കാണാൻ സാധിക്കുന്നു.

കോവിഡിനെ ഇല്ലാതാക്കാൻ പൊരുതുന്ന നമ്മുടെ സഹോദരങ്ങൾ പ്രതേകിച്ചു മലയാളി നഴ്സിംഗ് ജോലിക്കാരെ നമുക്ക് കാണാൻ സാദിക്കും. ഇക്കഴിഞ്ഞ ദിവസം കോവിഡിനെതിരെ പൊരുതിയ മലയാളി മാലാഖമാരെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആരോഗ്യ വകുപ്പ് പ്രതേക വിമാനത്തിൽ അവരെ കൊണ്ട് പോയത്. എല്ലാ രാജ്യങ്ങളും ഇന്ന് മലയാളി നഴ്സിംഗ് മേഖലയിൽ ജോലി ചെയുന്നവരെ കുറിച് പറയുമ്പോൾ മലയാളി എന്ന നിലയിൽ അഭിമാനം തോനുന്നു

ലോക നഴ്സിംഗ് ദിനത്തിൽ എല്ലാ നഴ്സിംഗ് സുഹൃത്തുക്കൾക്കും ആശംസകൾ നേരുന്നതോടപ്പം പ്രാത്ഥനയും…

Related Blogs