HomeARTICLESമുൻ മോഡലിനേക്കാൾ വില കുറവ്: പുതുക്കിയ പതിപ്പുമായി അപ്രീലിയയുടെ രണ്ട് മോഡലുകൾ; പുതിയ വില അറിയാം

മുൻ മോഡലിനേക്കാൾ വില കുറവ്: പുതുക്കിയ പതിപ്പുമായി അപ്രീലിയയുടെ രണ്ട് മോഡലുകൾ; പുതിയ വില അറിയാം

spot_img

ഹൈദരാബാദ്: പ്രീമിയം സ്‌പോർട്‌സ് ബൈക്ക് നിർമ്മാതാക്കളായ അപ്രീലിയ രണ്ട് മോഡലുകളുടെ പുതുക്കിയ പതിപ്പുകൾ പുറത്തിറക്കി. അപ്രീലിയ RS 457, അപ്രീലിയ ടുവോണോ 457 എന്നീ മോഡലുകളാണ് നവീകരിച്ചത്. പുതുക്കിയ വിലകളിലാവും രണ്ട് സ്‌പോർട്‌സ് ബൈക്കുകളും ലഭ്യമാവുക. പുതുക്കിയ മോഡലുകളുടെ പുതിയ വിലയും സവിശേഷതകളും പരിശോധിക്കാം.2026 അപ്രീലിയ RS 457: വിലപുതിയ അപ്രീലിയ RS 457 മോഡലിന്‍റെ പുതുക്കിയ എക്‌സ്-ഷോറൂം വില 4.22 ലക്ഷം രൂപയായി വർധിച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ മോട്ടോർസൈക്ലിങ് ഫെസ്റ്റിവലായ 2025 ഇന്ത്യ ബൈക്ക് വീക്കിൽ (IBW) പ്രദർശിപ്പിച്ച അപ്രീലി RS 457ന്‍റെ പുതിയ കോറൽ ബ്ലൂ സ്നേക്ക്, ആർസെനിക് യെല്ലോ കളർ സ്‌കീമുകൾക്കും പുതുക്കിയ വില ബാധകമാണ്.

ഇന്ത്യ ബൈക്ക് വീക്കിൽ അപ്രീലിയ മൂന്നാം GP റെപ്ലിക്ക കളറും പ്രദർശിപ്പിച്ചിരുന്നു. ഇത് കുറച്ച് മാസങ്ങൾക്ക് മുമ്പ് EICMA 2025 ൽ അന്താരാഷ്ട്ര തലത്തിൽ അരങ്ങേറ്റം കുറിച്ച മോഡലാണ്. ഈ മോട്ടോർസൈക്കിളിന്‍റെ പ്രത്യേക പതിപ്പിന് 4.37 ലക്ഷം വിലയുണ്ട്. ഇതിന് സ്റ്റാൻഡേർഡ് വേരിയന്‍റിനേക്കാൾ 15,000 രൂപ വില കൂടുതലാണ്. കൂടാതെ സ്റ്റാൻഡേർഡായി ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും ഉണ്ട്.ഉപഭോക്താക്കൾക്ക് ഓപ്ഷണൽ എക്‌സ്‌ട്ര ആയി വ്യത്യസ്തമായ നിറങ്ങളിൽ ഒരു ക്വിക്ക്ഷിഫ്റ്റർ ലഭിക്കണമെങ്കിൽ, ഏകദേശം 25,000 രൂപ നൽകേണ്ടിവരും. ജിപി റെപ്ലിക്ക എഡിഷനിൽ കറുപ്പ് നിറമാണ് പ്രാഥമികമായി നൽകിയിരിക്കുന്നത്. RS-GP റേസ് ബൈക്കിനോട് സാമ്യമുള്ള ഔദ്യോഗിക സ്പോൺസർ ഗ്രാഫിക്സും ഫ്രെയിമിനും സ്വിംഗാർമിനും കറുത്ത ഫിനിഷും ഉണ്ട്.

2026 അപ്രീലിയ ടുവോണോ 457: വിലഅപ്രീലിയ ടുവോണോ 457ന്‍റെ 2025 മോഡൽ കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. 3.95 ലക്ഷം രൂപ എക്‌സ്‌-ഷോറൂം വിലയിലായിരുന്നു ഇത് പുറത്തിറക്കിയത്. 2025 ഡിസംബറിൽ GST 2.0 നടപ്പിലാക്കിയതിനെത്തുടർന്ന് ഇതിന് വില വർധിച്ച എക്‌സ്‌-ഷോറൂം വില 4.24 ലക്ഷം രൂപയായി വർധിച്ചിരുന്നു.എന്നാൽ 2026 പതിപ്പിന്‍റെ വില കുറച്ചിരിക്കുകയാണ്. 2026 അപ്രീലിയ ടുവോണോ 457ന്‍റെ വില 3.97 ലക്ഷം രൂപയാണ്. ജിഎസ്‌ടി വർധനവിന് മുൻപുണ്ടായിരുന്ന വിലയേക്കാൾ 2,000 രൂപ മാത്രമാണ് ഇപ്പോൾ കൂടിയത്.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!