കുവൈത്ത് സിറ്റി: ഹവല്ലിയിൽ ഡെർമറ്റോളജി (ചർമ്മരോഗം) ക്ലിനിക്കിന്റെ മറവിൽ അനുമതിയില്ലാതെ വിവിധ മെഡിക്കൽ സേവനങ്ങൾ നൽകി വന്ന കേന്ദ്രം അധികൃതർ റെയ്ഡ് ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവ സംയുക്തമായി നടത്തിയ ഈ മിന്നൽ പരിശോധനയിൽ ലൈസൻസില്ലാതെ ചികിത്സ നടത്തിവന്ന നിരവധി ജീവനക്കാരെ പിടികൂടി. ചർമ്മരോഗ ചികിത്സയ്ക്ക് മാത്രം ലൈസൻസുള്ള ഈ കേന്ദ്രത്തിൽ പ്രസവചികിത്സ, ദന്തചികിത്സ, മുടി മാറ്റിവെക്കൽ എന്നീ വിഭാഗങ്ങൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി.
ഹവല്ലിയിൽ ‘വ്യാജ’ മെഡിക്കൽ കേന്ദ്രം റെയ്ഡ് ചെയ്തു; ലൈസൻസില്ലാതെ ചികിത്സ നടത്തിയ നിരവധി പേർ അറസ്റ്റിൽ
INTERNATIONAL
Recent Comments
on Hello world!


