HomeGULFകുവൈറ്റിൽ ക്രെഡിറ്റ് കാർഡ് ചിലവഴിക്കൽ റെക്കോർഡിലേക്ക്; 2025-ൽ ചിലവഴിച്ചത് 5.3 ബില്യൺ ദിനാർ!

കുവൈറ്റിൽ ക്രെഡിറ്റ് കാർഡ് ചിലവഴിക്കൽ റെക്കോർഡിലേക്ക്; 2025-ൽ ചിലവഴിച്ചത് 5.3 ബില്യൺ ദിനാർ!

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റ് സെൻട്രൽ ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025-ൽ രാജ്യത്തെ ക്രെഡിറ്റ് കാർഡ് ചിലവഴിക്കലിൽ വലിയ വളർച്ച രേഖപ്പെടുത്തി. 2024-ലെ 4.6 ബില്യൺ ദിനാറിൽ നിന്ന് 5.3 ബില്യൺ ദിനാറായി (ഏകദേശം 13.7% വളർച്ച) തുക വർദ്ധിച്ചു. അതായത്, ഒരു വർഷത്തിനിടെ മാത്രം 638 മില്യൺ ദിനാറിന്റെ വർദ്ധനവാണ് ഉണ്ടായത്. വർഷത്തിലെ ഏറ്റവും ഉയർന്ന വിനിയോഗം നടന്നത് മൂന്നാം പാദത്തിലാണ് (ജൂലൈ – സെപ്റ്റംബർ). വേനലവധിക്കാലത്തെ വിദേശ യാത്രകൾ, ടൂറിസം ചിലവുകൾ എന്നിവയാണ് ഇതിന് പ്രധാന കാരണമായത്.

വർഷാവസാനത്തെ പ്രൊമോഷനുകൾ, ഓഫറുകൾ, ഷോപ്പിംഗ് ഫെസ്റ്റിവലുകൾ എന്നിവ കാരണം നാലാം പാദത്തിലും വിപണിയിൽ ശക്തമായ സാന്നിധ്യം തുടർന്നു. ഏതെങ്കിലും ഒരു പ്രത്യേക സീസൺ മാത്രമല്ല, വർഷം മുഴുവൻ ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ ക്രമമായ വർദ്ധനവ് ഉണ്ടായതായി സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി. കുവൈറ്റിലെ ഉപഭോക്താക്കളുടെ മാറുന്ന സാമ്പത്തിക ശീലങ്ങളും ഡിജിറ്റൽ ഇടപാടുകളോടുള്ള താല്പര്യവുമാണ് ഈ വലിയ വളർച്ചയ്ക്ക് പിന്നിൽ.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!