HomeARTICLESസോഷ്യല്‍ മീഡിയ കത്തിച്ച് 'ആയാ ഷേര്‍'; നാനി ചിത്രം ദ പാരഡൈസിലെ ആദ്യ ഗാനം ഏറ്റെടുത്ത്...

സോഷ്യല്‍ മീഡിയ കത്തിച്ച് ‘ആയാ ഷേര്‍’; നാനി ചിത്രം ദ പാരഡൈസിലെ ആദ്യ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍

Google search engine

തെലുഗു സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ലെ ആദ്യ ഗാനം ‘ആയാ ഷേർ’ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിച്ച് മുന്നേറുന്നു. കഴിഞ്ഞ ദിവസം പുറത്തു വന്ന ഗാനം 24 മണിക്കൂറിനുള്ളില്‍ 24 മില്യണ്‍ കാഴ്‌ചക്കാരാണ് യുട്യൂബിലൂടെm ഗാനം കണ്ടത്.യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് ഇപ്പൊൾ ഈ ഗാനം. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഈ ഗാനം പുറത്തിറക്കിയത്. 2026 ഓഗസ്റ്റ് 21ന് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തും.

ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായി ആണ് “ആയാ ഷേർ” ഒരുക്കിയിരിക്കുന്നത്. കാസർല ശ്യാം വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്‌ഡി, അക്‌നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ്. അനിരുദ്ധ് തന്നെയാണ് ഈ ഗാനത്തിന് സംഗീതം നൽകിയതും.’ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്‍റെ ബാനറിൽ ആണ് സുധാകര്‍ ചെറുകുറി ഈ ചിത്രം നിർമ്മിക്കുന്നത്.

ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. മാസ് സ്റ്റൈലിഷ് ലുക്കിലാണ് നാനിയെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ഒരു ചേരിയുടെ പശ്‌ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന, ഒട്ടേറെ നർത്തകരും ജൂനിയർ ആർട്ടിസ്റ്റുകളും അണിനിരന്ന “ആയാ ഷേർ” എന്ന ഗാനത്തിന്‍റെ ഹൈലൈറ്റ്. അനിരുദ്ധിന്‍റെ സംഗീതത്തോടൊപ്പം നാനിയുടെ നൃത്ത ചുവടുകളുമാണ്.ജദാൽ എന്ന് പേരുള്ള മാസ് കഥാപാത്രമായാണ് നാനി ഈ ചിത്രത്തിലെത്തുന്നത്. അടുത്തിടെയാണ് “ആയാ ഷേർ” ഹൈദരാബാദിലെ വമ്പൻ സെറ്റിൽ ഒരുക്കിയത്. വിജയ് ചിത്രം ജന നായകനിൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ ആണ് ഈ ഗാനത്തിന് നൃത്തം ഒരുക്കിയത്

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!